Your Image Description Your Image Description

പാരിസ് : ഫ്രഞ്ച്‌ നടൻ അലൈൻ ഡെലോൺ അന്തരിച്ചു. അലൈൻ ഡെലോൺ ഡൗച്ചിയിലെ വീട്ടിലാണ്‌ മരിച്ചത്‌. സമുറായ്‌, ബോഴ്‌സലിനോ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതായ അലൈൻ ഡെലോൺ ലോക സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ എന്ന പേരിലും അറിയപ്പെട്ടിരുന്നു . 1960കളിൽ ഫ്രഞ്ച്‌ സിനിമ ലോകത്ത് എത്തിയ ഇദ്ദേഹം ലപേഡ്‌, റൊക്കോ ആൻഡ്‌ ഹിസ്‌ ബ്രദേഴ്‌സ്‌ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .

ഇദ്ദേഹം അവസാനമായി 2019ലിലെ കാൻ ഫിലിം ഫെസ്‌റ്റിവലിലായിരുന്നു പങ്കെടുത്തത് . സ്വവർഗ വിവാഹത്തെ എതിർത്ത വലതുപക്ഷ നേതാവ് ജീൻ മേരി ലെപെനിനെ പിന്തുണച്ചതിന്റെ പേരിൽ അലൈൻ ഡെലോണി രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *