Your Image Description Your Image Description

മോസ്‌കോ : ശക്തമായ ഭൂചലനത്തിനു പിന്നാലെ റഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ഞായർ പുലർച്ചെ കിഴക്കൻ തീരത്ത് കാംചത്ക മേഖലയിലാണ്‌ ഏഴ്‌ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കാംചത്ക മേഖലയിലെ ഷിവേലുച്ചുവിലുള്ള അഗ്നിപർവതമാണ് ഭൂചലനത്തിനു പിന്നാലെ പൊട്ടിത്തെറിച്ചത്. അതിൽ നിന്ന് ലാവ പുറത്തേക്ക് ഒഴുകുന്നുണ്ട്. ഷിവേലുച്ച്കാംചത്കയിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിലൊന്നാണിത് .

Leave a Reply

Your email address will not be published. Required fields are marked *