Your Image Description Your Image Description

ജനീവ : എംപോക്സ് രോഗബാധ സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ ലോകരാജ്യങ്ങൾ. അതിൽ രോഗബാധ സ്ഥിരീകരിച്ചത്‌ പാകിസ്ഥാനിലാണ്‌ . അവിടെ സൗദി ആഗസ്‌ത്‌ മൂന്നിന് അറേബ്യയിൽനിന്ന് മടങ്ങിയെത്തിയ 34 വയസ്സുകാരനിലാണ് രോഗബാധ സ്ഥിരീകരിച്ചത്‌. ഖൈബർ മെഡിക്കൽ സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് എംപോക്സ് രോഗം കണ്ടെത്തിയത്. തുടർന്ന് രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.

ഇതേതുടർന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്‌. എച്ച്1എന്‍1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചതിനു ഇതിനു മുന്‍പ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

ആഫ്രിക്കയിൽ പോയിവന്ന ഒരാളിൽ രോഗം സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം സ്വീഡനും അറിയിച്ചിരുന്നു. ഏറ്റവും കൂടുതൽ രോഗബാധയും മരണനിരക്കും റിപ്പോർട്ട്‌ ചെയ്യുന്നത്‌ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ്‌. അതേസമയം ഈ രോഗം ആഫ്രിക്കൻ രാജ്യങ്ങളിലേക്കും പടരുന്നതായാണ്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .

 

 

Leave a Reply

Your email address will not be published. Required fields are marked *