Your Image Description Your Image Description

ജനീവ : ആഫ്രിക്കയിൽ കുരങ്ങ് പനി പടരുന്ന സാഹചര്യത്തിൽ ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോ​ഗ്യ സംഘടന. കുരങ്ങു പനിയുടെ പുതിയ വകഭേദം കണ്ടെത്തിയതോടെ കടുത്ത ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കുരങ്ങ് പനിയുടെ സാന്നിധ്യം 13 ആഫ്രിക്കൻ രാജ്യങ്ങളിൽ സ്ഥിരീകരിച്ചതായി ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. അതിനാൽ തന്നെ രണ്ട് വർഷത്തിനിടയിൽ ഈ രോഗം രണ്ടാം തവണയാണ് ഉണ്ടായിരിക്കുന്നത് അതിനാൽ ഇതിനെതിരെ ജാ​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട് .

ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഈ വർഷം 17,000-ലധികം കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 517 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം കേസുകളിൽ 160 ശതമാനം വർധനവുണ്ടായതായി ആഫ്രിക്ക സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *