Your Image Description Your Image Description

 

ഗസ്സ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടത് 40 പേർ . ഇതുവരെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഒക്ടോബർ ഏഴുമുതലുള്ള കണക്ക് പ്രകാരം ഗസ്സയിൽ മാത്രം 40,005 പേർ കൊല്ലപ്പെടുകയും 92,401 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 16,000 ത്തിലധികം പേർ കുട്ടികളാണ്. 23 ലക്ഷം ജനങ്ങളുള്ള ഗസ്സയിലെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം അല്ലെങ്കിൽ ഓരോ 50 പേരിൽ ഒരാൾ എന്ന നിലയിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ഈ കാലയളവിൽ വെസ്റ്റ് ബാങ്കിൽ 632 പേർ കൊല്ലപ്പെടുകയും 5400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ തിരിച്ചടിയിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടിടുണ്ട്.

യു.എൻ റിപ്പോർട്ട് പ്രകാരം രണ്ടു വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രൈയിൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവർ 30,457 പേരാണ്. എന്നാൽ,10 മാസം കൊണ്ട് മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗസ്സയിൽ 40,000 ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നത് ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.
ഗസ്സയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, തെക്കൻ നഗരമായ റഫയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *