Your Image Description Your Image Description

 

2022-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ വെെകിട്ട് മൂന്നുമണിക്ക് പ്രഖ്യാപിക്കും. എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരമാണ് പ്രഖ്യാപിക്കുന്നത്. 2022 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളെയാണ് പുരസ്കാരത്തിനായി പരി​ഗണിച്ചിരിക്കുന്നത്.

മികച്ച നടനുള്ള പുരസ്കാരത്തിനായി രണ്ടുപേരാണ് മത്സരിക്കുന്നത്. മമ്മൂട്ടിയും കന്നഡ താരം റിഷഭ് ഷെട്ടിയും. നൻ പകൽ നേരത്ത് മയക്കം, റോഷാക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായാണ് മമ്മൂട്ടി മത്സരിക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും മമ്മൂട്ടിയുടെ സ്വന്തം നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് നിർമിച്ചത് എന്നതാണ് ശ്രദ്ധേയം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നൻ പകൽ നേരത്ത് മയക്കത്തിലെ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകർച്ച ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. റോഷാക്കിലെ ലൂക്ക് ആന്റണി എന്ന വേഷവും തിയേറ്ററുകളിൽ കയ്യടി നേടി.

കാന്താര എന്ന ചിത്രത്തിലെ പ്രകടനമാണ് റിഷഭ് ഷെട്ടിയെ മത്സരരം​ഗത്ത് സജീവമാക്കുന്നത്. ചിത്രം തിരക്കഥയെഴുതി സംവിധാനംചെയ്തതും അദ്ദേഹംതന്നെയാണ്. 2022 സെപ്റ്റംബർ 30ന് തിയേറ്ററുകളിൽ എത്തിയ കാന്താര പ്രേക്ഷകർ നിറഞ്ഞമനസോടെയാണ് ഏറ്റെടുത്തത്. കേരളത്തിലും ചിത്രം വലിയ വിജയമായി. സ്വിറ്റ്‌സർലൻഡിലെ ജനീവയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിൽ പ്രദർശിപ്പിക്കാനുള്ള ബഹുമതിയും കാന്താര നേടിയിരുന്നു. പുരസ്കാരങ്ങൾ ഒക്ടോബറിലായിരിക്കും വിതരണം ചെയ്യുകയെന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം, 54-ാമത് കേരള സംസ്ഥാന പുരസ്കാരവും വെള്ളിയാഴ്ച പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്‌കാരത്തിന് കണ്ണൂർ സ്‌ക്വാഡിലെയും കാതലിലെയും പ്രകടത്തിന് മമ്മൂട്ടിയും ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജും തമ്മിൽ കടുത്ത മത്സരം നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

 

Leave a Reply

Your email address will not be published. Required fields are marked *