Your Image Description Your Image Description

ചുടു ചായയും പാലുമൊക്കെ കുടിക്കുമ്പോൾ വായ പൊള്ളി പോകുന്നത് സ്വാഭാവികമാണ്. നാവ് പൊള്ളുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പെട്ടന്ന് വായയിലിട്ട ആഹാരം ഇറക്കുകയാണ് പതിവ്. അപ്പോഴേക്കും നാവെല്ലാം പൊള്ളി നീറ്റൽ അനുഭവപ്പെടാൻ തുടങ്ങിയിരിക്കും. ഇതിന്റെ അസ്വസ്ഥത ചിലപ്പോൾ മണിക്കൂറോളമോ അല്ലെങ്കിൽ ദിവസങ്ങളോളമോ അനുഭവപ്പെട്ടേക്കാം. നാവിൽ പൊള്ളലേറ്റാൽ തണുത്ത വെള്ളം കൊണ്ട് വായ കഴികുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ നീറ്റൽ കുറയ്‌ക്കുന്നതിനും പൊള്ളൽ പെട്ടന്ന് മാറുന്നതിനും ഫലപ്രദമായ മറ്റ് മാർഗങ്ങളുണ്ട്. ഇനി നാവിൽ പൊള്ളലേറ്റാൽ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..

തേൻ

നാവിൽ പൊള്ളലേറ്റാൽ പെട്ടന്ന് ഉപയോഗിക്കാവുന്ന ഒന്നാണ് തേൻ. പൊള്ളലേറ്റയുടൻ തേൻ കഴിക്കുകയോ പുരട്ടുകയോ ചെയ്യുന്നത് നീറ്റൽ അകറ്റുന്നതിന് സഹായിക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് അണുബാധയുണ്ടാകാതിരിക്കാനും തേൻ കഴിക്കാം. ഒരു ടീസ്പൂൺ തേനെടുത്ത് വായിൽ ഒഴിക്കുക. ഉടനെ ഇത് ഇറക്കാതെ അൽപനേരം വായിൽ വച്ച് ഇറക്കാൻ ശ്രമിക്കുക.

തണുത്ത പാൽ

ചൂടുള്ള ആഹാരങ്ങൾ കഴിക്കുമ്പോൾ മാത്രമല്ല, എരിവ് അധികമുള്ള ആഹാരങ്ങൾ കഴിക്കുമ്പോഴും നീറ്റലും അസ്വസ്ഥയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ച പാനീയമാണ് തണുത്ത പാൽ. ഇത് കുടിക്കുന്നത് നീറ്റൽ കുറയ്‌ക്കുന്നതിനും അസ്വസ്ഥതയകറ്റുന്നതിനും സഹായിക്കുന്നു.

കറ്റാർവാഴ ജെൽ

കറ്റാർവാഴയുടെ ജെൽ മികച്ചൊരു പ്രതിവിധിയാണ്. പൊള്ളലേറ്റ ഭാഗത്ത് കറ്റാർവാഴ ചെടിയിൽ നിന്നെടുത്ത ജെൽ പുരട്ടുക. ഇത് അണുബാധ തടഞ്ഞ് നിർത്തുകയും തണുപ്പ് നൽകുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *