Your Image Description Your Image Description

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹി നാഷണൽ ബുക് ട്രസ്റ്റ്, ഇന്ത്യ ആറാഴ്ച ദൈർഘ്യമുള്ള ‘സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ബുക് പബ്ലിഷിങ്’ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

പുസ്തക പ്രസിദ്ധീകരണത്തിന്റെ വിവിധവശങ്ങൾക്ക് ഊന്നൽ നൽകുന്ന, പ്രസിദ്ധീകരണ രംഗത്ത് പ്രൊഫഷണകളിലെ കോഴ്‌സിൽ പരിശീലനം നൽകുന്നത് പുസ്തകവ്യവസായ മേഖലയിലെ വിദഗ്ധരാകും.

ഈ രംഗത്ത് കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്ന, ഏതെങ്കിലും വിഷയത്തിൽ ബിരുദമോ ഉയർന്ന യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം.

കോഴ്സ് ഫീസ്: 17,700 രൂപ. വിശദാംശങ്ങൾ അടങ്ങുന്ന വിജ്ഞാപനം www.nbtindia.gov.in ൽ ലഭിക്കും (ലേറ്റസ്റ്റ് @ എൻ.ബി.ടി. ഇന്ത്യ ലിങ്ക്) പൂരിപ്പിച്ച അപേക്ഷ, ഫീസ് അടച്ചതിന്റെ വിവരങ്ങൾ രേഖപ്പെടുത്തി, അനുബന്ധ രേഖകൾ സഹിതം, പി.ഡി.എഫ്. രീതിയിലാക്കി, ഓഗസ്റ്റ് 15-നകം ലഭിക്കത്തക്കവിധം nbtpublishingcourse@gmail.com.ലേക്ക് അയക്കണം.

 

Leave a Reply

Your email address will not be published. Required fields are marked *