Your Image Description Your Image Description

വയനാട്ടിൽ ഒട്ടനവധിപേരുടെ മരണത്തിന് കരണമായ ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമിയിലെ മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദഗ്ധസംഘം ഇന്ന് പരിശോധന നടത്തും.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിയോഗിച്ച അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. അതിൽ ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യം ആണോ എന്നും ഒപ്പം സര്‍ക്കാര്‍ ടൗണ്‍ഷിപ്പിനായി സ്ഥലങ്ങളിലും കൂടി സന്ദര്‍ശനം നടത്തും.

ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പരിശോധന നടത്തുവാൻ നിയോഗിച്ചിട്ടുള്ളത്.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *