Your Image Description Your Image Description

 

കൊൽക്കത്ത: പി.ജി. വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവം. പ്രതി കൃത്യം നടത്തിയശേഷം തെളിവുനശിപ്പിക്കാൻ ശ്രമം നടത്തിയെന്ന് പോലീസ്. താമസസ്ഥലത്തെത്തിയ പ്രതി വസ്ത്രങ്ങളെല്ലാം കഴുകിവൃത്തിയാക്കിയെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, വീട്ടിൽനിന്ന് കണ്ടെടുത്ത ഷൂവിൽ രക്തക്കറ കണ്ടെത്തിയതായും ഇത് കേസിൽ നിർണായക തെളിവാണെന്നും പോലീസ് പറഞ്ഞു.

31-കാരിയായ പി.ജി. ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോലീസിന്റെ സിവിക് വൊളണ്ടിയറായി ജോലിചെയ്തിരുന്ന സഞ്ജയ് റോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലർച്ചെ നെഞ്ചുരോഗ വിഭാഗത്തിലെ സെമിനാർ ഹാളിലാണ് ചോരയിൽകുളിച്ച നിലയിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *