Your Image Description Your Image Description

 

കൊച്ചി: കാക്കനാട്, കളമശ്ശേരി എന്നിവിടങ്ങളിൽ നടത്തിയ പോലീസ് പരിശോധനയിൽ വില്പനയ്ക്കും ഉപയോഗത്തിനുമായി കൈവശം സൂക്ഷിച്ച 22.76 ഗ്രാം എം.ഡി.എം.എ.യുമായി 10 പേരെ പോലീസ് പിടികൂടി.

കാക്കനാട് ഈച്ചമുക്കിലെ ഫ്‌ലാറ്റിൽ നടത്തിയ പരിശോധനയിൽ ലഹരി ഉപയോഗിച്ചുകൊണ്ടിരുന്ന പാലക്കാട് സ്വദേശികളായ സാദിക്ക് ഷാ (22), സുഹൈൽ, രാഹുൽ (22), ആകാശ് (22), തൃശ്ശൂർ സ്വദേശികളായ അതുൽ കൃഷ്ണ (23), മുഹമ്മദ് റാം ഷേക്ക് (23), നിഖിൽ (24), നിധിൻ (24), റൈഗൽ (18) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൈയിൽനിന്ന് വില്പനയ്ക്കായി കവറുകളിൽ സൂക്ഷിച്ച 13.52 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു. കാക്കനാടും പരിസരത്തും മയക്കുമരുന്ന് വില്പന നടത്തുന്ന സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. സുഹൈൽ, നിധിൻ എന്നിവർ മുൻപും കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കി. ഇൻഫോപാർക്ക് പോലീസ് എസ്.ഐ. മാരായ സജീവ്, ബദർ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

കളമശ്ശേരി പൊട്ടച്ചാൽ റോഡിൽ എറണാകുളം നർക്കോട്ടിക് സെൽ എ.സി.പി. അബ്ദുൽസലാമിന്റെ നേതൃത്വത്തിലുള്ള ടീം നടത്തിയ പരിശോധനയിലാണ് 9.23 ഗ്രാം എം.ഡി.എം.എ.യുമായി ആലപ്പുഴ പുന്നപ്ര സ്വദേശി സുഹൈർ (24) പിടിയിലായത്.

 

Leave a Reply

Your email address will not be published. Required fields are marked *