Your Image Description Your Image Description

 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായുള്ള കളിക്കാരുടെ ലേലം പൂർത്തിയായി. മികച്ച മുൻനിര താരങ്ങളെ സ്വന്തമാക്കാൻ എല്ലാ ടീമുകളും ശ്രമിച്ചപ്പോൾ വാശിയേറിയ ലേലത്തിനാണ് തിരുവനന്തപുരം ഹയാത്ത് റീജൻസി സാക്ഷ്യം വഹിച്ചത്.

അക്ഷയ് ചന്ദ്രൻ, കൃഷ്ണ പ്രസാദ്, വിനൂപ് മനോഹരൻ എന്നിവരെ സ്വന്തമാക്കി ആലപ്പി റിപ്പിൾസ് ശക്തമായ സ്‌ക്വാഡിനെ തന്നെയാണ് ഒരിക്കിയിരിക്കുന്നത്. നേരത്തെ, ഐ. പി. എൽ താരമായ മുഹമ്മദ് അസ്ഹറുദ്ദിനെ ടീമിന്റെ ഐക്കൺ താരമായി പ്രഖ്യാപിച്ചിരുന്നു. 6.2 ലക്ഷം രൂപക്ക് സ്വന്തമാക്കിയ ബാറ്റർ കൃഷ്ണ പ്രസാദിനാണ് റിപ്പിൾസ് ഏറ്റവും കൂടുതൽ പണം ചെലവിട്ടത്. അക്ഷയ് ചന്ദ്രൻ (5 ലക്ഷം), വിനൂപ് മനോഹരൻ (3.2 ലക്ഷം), ഫനൂസ് ഫൈസ് (3 ലക്ഷം), വിശ്വേശ്വർ സുരേഷ് (2.4 ലക്ഷം), അനന്ദ് ജോസഫ് (2 ലക്ഷം), രോഹൻ നായർ (2.2 ലക്ഷം), നീൽ സണ്ണി (2.2 ലക്ഷം), ആസിഫ് അലി (1 ലക്ഷം), അൽഫി ഫ്രാൻസിസ് ജോൺ (1 ലക്ഷം), അക്ഷയ് ശിവ് (0.5 ലക്ഷം), ഉജ്വൽ കൃഷ്ണ (0.55 ലക്ഷം), വൈശാഖ് ചന്ദ്രൻ (0.5 ലക്ഷം), വിഘ്നേഷ് പുത്തൂർ (0.75 ലക്ഷം), അതുൽ സൗരി (0.5 ലക്ഷം), അഫ്രാദ് റിഷബ് (0.5 ലക്ഷം), അക്ഷയ് ടി കെ (1.1 ലക്ഷം), കിരൺ സാഗർ (1 ലക്ഷം), പ്രസൂൺ പി (0.7 ലക്ഷം) എന്നിവരാണ് റിപ്പിൾസ് ടീമിലെ മറ്റു കളിക്കാർ.

പ്രമുഖ ഗൾഫ് വ്യവസായി ടി. എസ്. കലാധരന്റെ നേതൃത്വത്തിലുള്ള കൺസോൾ ഷിപ്പിങ് സർവീസസിന് പുറമെ റാഫെൽ തോമസ്, നിജി ഇസ്മയിൽ, ഷൈബു മാത്യു എന്നിവരാണ് ടീമിന്റെ ഉടമസ്ഥർ.
“ശരിയായ കളിക്കാരെ ഏറ്റവും യോജിച്ച വിലയിൽ സ്വന്തമാക്കുവാൻ ശ്രമിക്കുക എന്നതായിരുന്നു ഞങ്ങളുടെ ജോലി. അതിനായി, കൃത്യമായ ആസൂത്രണം തയ്യാറാക്കിയിരുന്നു. അതികൊണ്ടുതന്നെ, തിരഞ്ഞെടുപ്പെല്ലാം എളുപ്പമുള്ള തീരുമാനമായിരുന്നു. ഇനിയാണ് ശെരിക്കുള്ള ജോലി ആരംഭിക്കുന്നത്. ഈ ടൂർണമെൻ്റ് ആസ്വദിക്കാൻ കളിക്കാർക്ക് ഏറ്റവും മികച്ച പിന്തുണ നൽകും.” ടീം ഉടമസ്ഥൻ ടി. എസ്. കലാധരൻ പറഞ്ഞു.
മുൻ ഐ. പി. എൽ ഫാസ്റ്റ് ബൗളർ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിൾസിന്റെ ഹെഡ് കോച്ച്.

Leave a Reply

Your email address will not be published. Required fields are marked *