Your Image Description Your Image Description

വയനാട് ജില്ലയിലെ എടവക ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഗോത്ര വിഭാഗം വിദ്യാര്‍തികളുടെ പഠന മുന്നേറ്റത്തിനായി നടപ്പാക്കുന്ന ‘ഒന്ജായി പദ്ധതി’ ജില്ലാ കളക്ടർ ഡോ. രേണുരാജ് ഉദ്‌ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത്, വിവിധ ഏജന്‍സികള്‍, സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ സാമൂഹിക- വൈകാരിക- പഠന പോഷണം- ഊര് ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പ്, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, ഊരുവികസന സമിതികള്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി റൂറല്‍ ആന്റ് ട്രൈബല്‍ സോഷ്യോളജി വിഭാഗം, ഡയറ്റ്, മാനന്തവാടി ഗവ.കോളേജ്, കമ്മന ഗോത്ര ദീപം വായനശാല, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഊര് തല ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കിയ ലിംഗപദവി പഠന റിപ്പോര്‍ട്ട് വീരാംഗനയുടെ പ്രകാശനവും കളക്ടർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്റര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *