Your Image Description Your Image Description

 

ധാക്ക: ബംഗ്ലാദേശിൽ അടങ്ങാതെ ഭരണവിരുദ്ധപ്രക്ഷോഭം. പ്രധാനമന്ത്രി ഹസീനയുടെ രാജിവാർത്ത ജനറൽ സമാൻ അറിയിച്ചയുടൻ ജനക്കൂട്ടം തെരുവുകളിലേക്ക് ആഹ്ലാദഭരിതരായി ഇറങ്ങി. പാർലമെന്റിലേക്ക് അതിക്രമിച്ച് കയറി അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെൽഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഷെയ്ഖ് ഹസീനയുടെ ഔദ്യോ​ഗിക വസതിയിൽ ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോർട്ടുകൾ. നൂറുകണക്കിന് പേരാണ് പാർലമെന്റിലേക്ക് അതിക്രമിച്ചെത്തിയത്. ജനക്കൂട്ടം എം.പിമാരുടെ കസേരകളിൽ ഇരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാർലമെന്റിനുള്ളിൽ ഇവർ ബഹളം വയ്ക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സർക്കാർജോലികളിൽ 30 ശതമാനം സംവരണം നൽകുന്നതിനെതിരേ ജൂലായിൽ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടർച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങൾ. ഇതിനോടകം 300-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *