Your Image Description Your Image Description

 

 

കൊച്ചി: മഴക്കാല അനുബന്ധ രോഗങ്ങൾക്ക് എതിരെ പരിരക്ഷ നൽകുന്ന സമഗ്ര ആരോഗ്യ ഇൻഷൂറൻസ് മുൻനിര ഇൻഷൂറൻസ് സേവന ദാതാവായ ടാറ്റാ എഐജി അവതരിപ്പിച്ചു. ഡെങ്കു, മലേറിയ, വൈറൽ പനികൾ തുടങ്ങിയ മഴക്കാല രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വെല്ലുവിളികളും ചെലവും കണക്കിലെടുക്കുമ്പോൾ മികച്ച ആരോഗ്യ ഇൻഷൂറൻസ് ഉണ്ടാകേണ്ടതും കൃത്യമായ വൈദ്യ സഹായം ഉറപ്പാക്കേണ്ടതും അനിവാര്യമാണ്. ഈ ആവശ്യങ്ങളും അതിലേറേയും നിറവേറ്റുന്ന വിധത്തിലാണ് ടാറ്റാ എഐജിയുടെ സമഗ്ര ആരോഗ്യ ഇൻഷൂറൻസ് പോളിസികൾ രൂപകൽപന ചെയ്തിരിക്കുന്നത്.

രോഗം, അസുഖങ്ങൾ തുടങ്ങിയവ മൂലം പോളിസി കാലാവധിയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാൽ ഉപ-പരിധികൾ ഇല്ലാതെ ഇൻഷൂർ ചെയ്ത തുക വരെ ഉള്ള ആശുപത്രി ചെലവുകൾക്ക് പരിരക്ഷയുണ്ടാകും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ആശുപത്രി ചെലവുകൾ മാത്രമല്ല പ്രത്യേകമായ മെഡിക്കൽ കൺസ്യമബിൾസിനുള്ള ചെലവുകൾ കൂടി പരിധിയിൽ ഉണ്ടാകും. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിനു മുൻപും അതിനു ശേഷവും ഉള്ള നിർദിഷ്ട ദിവസങ്ങൾക്കുള്ളിൽ കൺസൾട്ടേഷൻ, മരുന്നുകൾ, പരിശോധനകൾ തുടങ്ങിയവയ്ക്കായി വരുന്ന ചെലവുകൾക്കും പരിരക്ഷ ലഭിക്കും.

പോളിസി വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി ഓരോ വർഷവും 20,000 രൂപ വരെ ഔട്ട് പേഷ്യൻറ് കൺസൾട്ടേഷനും മരുന്നുകൾക്കുമായി ലഭിക്കും. 12 വയസോ അതിൽ താഴെയോ ഉള്ള കുട്ടിയാണ് ആശുപത്രിയിലാക്കുന്ന ഇൻഷ്വർ ചെയ്യപ്പെട്ട വ്യക്തി എങ്കിൽ അനുഗമിക്കുന്ന പ്രായപൂർത്തിയായ വ്യക്തിക്ക് പ്രതിദിനം പരമാവധി 2000 രൂപ വരെയുള്ള നിശ്ചിത തുക നൽകും.

ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തിക്ക് അടിയന്തര വേളയിൽ ആംബുലൻസ് സേവനം വേണ്ടിവന്നാൽ അതിൻറെ ചെലവുകളും പരിരക്ഷയ്ക്കു കീഴിൽ വരും. പൊതുവായ ഡോക്ടർമാർ, സ്പെഷാലിറ്റി ഡോക്ടർമാർ, ഡയറ്റ് കൺസൾട്ടൻറുമാർ തുടങ്ങിയവരിൽ നിന്നുള്ള പരിധിയില്ലാത്ത ടെലി കൺസൾട്ടേഷൻ പോലുള്ള മൂല്യ വർധിത സേവനങ്ങളും ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ലഭിക്കും.

കൂടാതെ ഇന്ത്യയിലെ 650-ൽ പരം ആശുപത്രികളുടെ ശൃംഖലയിലൂടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതു മുതൽ ഡിസ്ചാർജ് ചെയ്യുന്നതു വരെയുള്ള സമ്പൂർണ കാഷ്‌ലെസ് സൗകര്യവും ലഭിക്കും.

മഴക്കാലത്ത് ഡെങ്കു പോലുള്ള രോഗങ്ങൾ വർധിക്കുമ്പോൾ ടാറ്റാ എഐജി സമഗ്ര ആരോഗ്യ ഇൻഷൂറൻസ് സേവങ്ങൾ നൽകാനുള്ള പ്രതിബദ്ധതയുമായി മുന്നോട്ടു പോകുകയാണെന്ന ടാറ്റാ എഐജി ജനറൽ ഇൻഷൂറൻസ് ആരോഗ്യ ഉത്പന്നങ്ങളുടേയും പ്രക്രിയകളുടേയും വിഭാഗം സീനിയർ വൈസ് പ്രസിഡൻറായ ഡോ. സന്തോഷ് പുരി പറഞ്ഞു. കാഷ്‌ലെസ് ആയ ആശുപത്രി പ്രവേശനം, കൺസ്യമബിൾസ് പരിരക്ഷ, ഒപിഡി ചികിൽസയ്ക്കുള്ള പരിരക്ഷ, പ്ലാൻഡ് ആശുപത്രി പ്രവേശനത്തിനായുള്ള ഗ്ലോബൽ പരിരക്ഷ തുടങ്ങിയവ ഉൾപ്പെട്ട സമഗ്രമായ പരിരക്ഷ തങ്ങളുടെ പോളിസികൾ ലഭ്യമാക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *