Your Image Description Your Image Description

 

 

മാധ്യമപ്രവർത്തനം സമൂഹത്തെ തൊടുന്ന ഒരു സന്ദേശം എന്ന ഉദാത്തമായ തലത്തിൽ നിന്ന് സുഖിക്കലിന്റെ തിരുമ്മൽ പ്രക്രിയായി അധ:പതിക്കുന്നത് അപകടകരമാണ് എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.കഥാപ്രസംഗ വേഷം ധരിക്കുന്ന അവതാരകർ വാസ്തവത്തെയ

ഉപ്പള 31 മത് എസ് എസ് എഫ് കാസർകോട് ജില്ലാ സാഹിത്യോത്സവ് കേരളത്തിലെ ഉറുദു ഗ്രാമത്തിലെ പൈവളികെയിൽ തബ്രിസ് നാമകരണത്താൽ സജ്ജം.ഉപ്പള പട്ടണത്തിൽ നിന്ന് 6.8 മയിൽ ദൂരം കിഴക്കിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പൈവളികെ. സാഹിത്യോത്സവിന്റെ ഒച്ചകൾ ഒരു നാടൊന്നാകെ അലയടിക്കുന്നു.വടക്കുപടിഞ്ഞാറൻ ഇറാനിലെ പൂർവ അസർബയ്ജാൻ പ്രവിശ്യയുടെ തലസ്ഥാന നഗരമായ തബ്രീസാണ് സാഹിത്യോത്സവ് നഗരിയുടെ നാമം. സാഹിത്യോത്സവ് നഗരിയാകെ തോരണങ്ങളാലും ഹരിത ധവള നീലിമ പതാകകളാലും അലംകൃതമാണ്.

നാട്ടുകൂട്ടം, തെരുവ് ഗീതം, മീഡിയ വൈബ്,സാംസ്കാരിക സമ്മേളനം, ആത്മീയ സമ്മേളനം തുടങ്ങിയ നിരവധി പ്രധാന സെക്ഷനുകൾ സാഹിത്യോത്സവിന്റെ ഭാഗമായി കഴിഞ്ഞു.മാധ്യമ പ്രവർത്തന മേഖലയിലെ മുപ്പത്തിയഞ്ച് വർഷത്തെ പാരമ്പര്യവും ഉത്തരേന്ത്യൻ രാഷ്ട്രീയത്തെയും ഭരണകൂട നെറികേടുകളെയും എപ്പോഴും തുറന്ന് കാണിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ മുപ്പത്തിഒന്നാമത് കാസർകോട് ജില്ല സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യ്തു. സാഹിത്യ പുരം എന്ന പേരിൽ 30 അതിഥികൾ പങ്കെടുക്കുന്ന 15 സെക്ഷനുകളായുള്ള സാഹിത്യ ക്യാമ്പ് മുപ്പത്തിഒന്നാമത് എഡിഷൻ സാഹിത്യോത്സവിലെ ഹൈലൈറ്റുകളിൽ ഒന്നാണ്.പൈവളികെ ടൗണിനോട് ചേർന്ന് നിൽക്കുന്ന ഒന്നാം വേദിയിലേക്കുള്ള പ്രവേശന കവാടം കേരളത്തിലെ വലിയ കോട്ടയും ഏഷ്യ വൻകരയിലെ പ്രധാന കോട്ടയുമായ ബേക്കൽ ഫോർട്ടിന്റെ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത്. കവാടത്തിന് നൽകിയ ചിത്രങ്ങളും നിറങ്ങളും അതിൽ പതിച്ചിരിക്കുന്ന കട്ടിംഗ്സുകളുമൊക്കെ യഥാർത്ഥ ബേക്കൽ ഫോർട്ട് കവാടത്തിന്റെ അനുഭൂതി നൽകുന്നുണ്ട്. കവാടത്തിലൂടെ കയറി ചെല്ലുന്നത് തബ്‌രീസിനാൽ വരച്ചു തീർത്ത പ്രധാന വേദിയിലേക്കാണ്.

ഒറ്റ ഫ്രെയിമിൽ തബരീസ് നഗരത്തെ മനോഹരമാക്കിയിരിക്കുന്നു എന്നതാണ് ഈ വേദിയുടെ പ്രത്യേകത. തബ്രീസ് നഗരത്തിന്റെ പ്രത്യേകതകളിൽ ഒന്നാണ് കാർപെറ്റുകൾ. സ്റ്റേജിന്റെ നടുവിലായി വിവിധതരം വർണ്ണനകൾ കൊണ്ട് സ്പോഞ്ചിൽ നിർമ്മിച്ചെടുത്ത കാർപ്പറ്റുകൾ തബ്രീസിന്റെ പ്രത്യേകതയെ വിളിച്ചുണർത്തുന്നുണ്ട്. ഫ്രെയിമിന്റെ രണ്ട് അറ്റത്തായി ‘ആർഗ് ഓഫ് തബരീസ്’ എന്ന് കവാടത്തിന്റെ ആർക്കാണ് കൊണ്ടുവന്നിട്ടുള്ളത്. വലതുവശത്തുള്ള വലിയ ഫ്രെയിമിൽ ‘മിശ്കാത്തുൽ മസ്വാബീഹ്’ എന്ന പ്രസിദ്ധ ഹദീസ് ഗ്രന്ഥത്തിൻറെ ചട്ടക്കൂടും വരകൾക്കിടയിൽ കാണാനാകും.മുഹമ്മദ് ഇബ്നു അബ്ദുല്ല ഖത്തീബ് അൽ-തിബ്രിസിയാണ് ഇതിൻറെ രചയിതാവ്. തബ്രിസ് നഗരത്തിന്റെ പുതിയ ചിത്രം ലൈൻ ആർട്ട് രൂപത്തിൽ ഫ്രെയിമിൽ ദൃശ്യമാണ്.വേദി രണ്ട് മൂന്ന് ഇന്ത്യയിലെയും കാസർഗോഡിലെയും പ്രധാന കെട്ടിടങ്ങളെ ഡ്യൂഡിൽ ആർട്ട് രീതിയിലാണ് വരച്ചിരിക്കുന്നത്. കാസർഗോഡിലെ മാലിക് ദിനാറും മധൂർ അമ്പലവും ബേക്കൽ കോട്ടയും ഇന്ത്യയിലെ റെഡ് ഫോട്ടോ താജ്മഹലും കുത്തുബ്മിനാരും തുടങ്ങിയ അനേകം ചരിത്രങ്ങളുടെ വരകൾ വേദികളെ മനോഹരമാക്കുന്നുണ്ട്. സാഹിത്യോത്സവിലെ മനോഹരമായ സ്റ്റേജുകളും പ്രധാന കവാടവും നിർമ്മിച്ചിരിക്കുന്നത് എസ്എസ്എഫ് മുഹിമ്മാത്ത് ദഅവ സെക്ടർ വിദ്യാർത്ഥികളാണ്.

സ്റ്റേജിന്റെ വലതുവശത്തായി ‘കരിയർ ഗാല’ എന്ന പേരിൽ കരിയർ ലോകത്തിൻറെ വലിയൊരു വാതിൽ തന്നെ തുറന്നിട്ടുണ്ട്. പത്ത് കഴിഞ്ഞു ഇനി എന്ത്? എൻറെ കരിയർ മേഖല ഏതാണ്? ഇങ്ങനെ പല ചോദ്യങ്ങൾക്കുമുള്ള ഉത്തരം കരിയർ ഗാലിയിൽ തയ്യാറാണ്. തൊട്ടടുത്തായി ഐ പി ബി യുടെ പുസ്തക ലോകത്തിൻറെ വലിയൊരു ശേഖരം തന്നെ കാണാനാകും. അടുത്തിടെ ഇറങ്ങിയ സുൽത്താനുൽ ഉലമയുടെ ആത്മകഥ അടക്കമുള്ള ആയിരത്തിലധികം വ്യത്യസ്ത പുസ്തകങ്ങൾ എളുപ്പത്തിൽ സ്വീകരിക്കാനാകും വിധമാണ് ഐ പി ബി ബുക്ക് ഫെയർ സജ്ജീകരിച്ചിരിക്കുന്നത്. തബ്രീസിയൻ ബ്രീസ് സാഹിത്യോത്സവിനെ കുളിർമയേകുന്നു.

Leave a Reply

Your email address will not be published. Required fields are marked *