Your Image Description Your Image Description

കോഴിക്കോട്: വടകരയിലെ വില്ല്യാപ്പള്ളിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന് സമീപമുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. വൺമാർട്ട് എന്ന കെട്ടിട സമുച്ചയത്തിന് സമീപത്തുള്ള കിണറാണ് ഇടിഞ്ഞത്. ഇതിനടുത്ത് നിന്നിരുന്ന സ്ഥാപനത്തിലെ ജീവനക്കാരി തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു.

ഇന്ന് വൈകിട്ടാണ് സംഭവം. കിണറിന് സമീപത്തുള്ള മണ്ണ് ഇളകുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ജീവനക്കാരി ഇവിടെ നിന്ന് ഓടിമാറുകയായിരുന്നു. പിന്നാലെ കിണർ ഇടിഞ്ഞുതാഴ്ന്നു. ഓടിമാറിയതിനാൽ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കാണെന്ന് ജീവനക്കാരി പറഞ്ഞു.

നിലവിലെ സാഹചര്യം വിലയിരുത്തി സ്ഥാപനം താത്കാലികമായി അടച്ചിടാൻ അധികൃതർ നിർദേശം നൽകി. സംഭവത്തിൽ ഉടനടി പരിഹാരം കാണുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *