Your Image Description Your Image Description
തിരുവനന്തപുരം: സ്ത്രീത്വത്തിന്റെ അസംഘ്യം അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങളുടേയും മണ്ണ് ശില്പങ്ങളുടെയും പ്രദർശനം ‘ഇൻ്റ്യൂറ്റീവ് ഇംപ്രഷൻസ്’ വൈലോപ്പള്ളി സംസ്‌കൃതിഭവനിലെ ചിത്രശാല ആർട്ട് ഗാലറിയിൽ ആരംഭിച്ചു. അശ്വതി അരവിന്ദാക്ഷനും ഷഹീൻ നദീമും ചേർന്ന് അവതരിപ്പിക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം ഇരുവരുടെയും അമ്മമാരായ രമ ദേവിയും സുഹൈല ഇക്ബാലും ചേർന്ന് നിർവഹിച്ചു.
അമൂർത്ത പെയിൻ്റിംഗുകളുടെയും കരകൗശല മൺ കൗതുകങ്ങളുടെയും ആകർഷകമായ സംയോജനമാണ് ‘ആൽക്കെമി’, ‘മിയോറ”എന്നീ രണ്ടു വിഭാഗങ്ങളിയായുള്ള പ്രദർശനത്തിലുള്ളത്. അശ്വതി അരവിന്ദാക്ഷൻ്റെ 40-ലധികം അമൂർത്ത ചിത്രങ്ങളും, ഷഹീൻ നദീം മൺപാത്രങ്ങളിൽ തീർത്ത മനോഹരമായ കരവിരുതുകളുമാണ്   പ്രദര്ശനത്തിനുള്ളത്.
ഓഗസ്റ്റ് 5 വരെ രാവിലെ 10 മുതൽ 6 മണിവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *