Your Image Description Your Image Description

കേന്ദ്ര ഗവൺമെന്റിന്റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്റ്റെനോഗ്രാഫർമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രേഡ്-സി (ഗ്രൂപ്പ് ബി), ഗ്രേഡ്-ഡി (ഗ്രൂപ്പ് സി) വിഭാഗം തസ്തികകളാണിവ. 2006 ഒഴിവിലേക്കാണ് വിജ്ഞാപനം. ഇതിൽ വർധനയുണ്ടാവാം. പരീക്ഷയ്ക്ക് കേരളത്തിൽ ആറ് കേന്ദ്രങ്ങളുണ്ടാവും. ഒക്ടോബർ-നവംബർ മാസങ്ങളിലായിരിക്കും പരീക്ഷ. ഓൺലൈനായി അപേക്ഷിക്കണം.

യോഗ്യത: അംഗീകൃത ബോർഡ്/ സർവകലാശാലകളിൽനിന്ന് നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. യോഗ്യത 17.08.2024-ന് മുൻപായി നേടിയതായിരിക്കണം.

പ്രായം

ഗ്രേഡ്-സി: 01.08.2024-ന് 18-30 വയസ്സ് (അപേക്ഷകർ 02.08.1994-ന് മുൻപോ 01.08.2006-ന് ശേഷമോ ജനിച്ചവരാവരുത്).

ഗ്രേഡ്-ഡി: 01.08.2024-ന് 18-27 വയസ്സ് (അപേക്ഷകർ 02.08.1997-ന് മുൻപോ 01.08.2006-ന് ശേഷമോ ജനിച്ചവരാവരുത്).

ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി.വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവുണ്ട്.

ഭിന്നശേഷിക്കാർക്ക് ജനറൽ-10 വർഷം, എസ്.സി., എസ്.ടി.-15 വർഷം, ഒ.ബി.സി.-13 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്. വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും ഗ്രൂപ്പ് സി വിഭാഗത്തിലെ ഒഴിവുകളിലേക്ക് 35 വയസ്സുവരെ (എസ്.സി., എസ്.ടി.ക്കാർക്ക് 40 വയസ്സുവരെ) അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *