Your Image Description Your Image Description

നിലമ്പൂർ : ചാലിയാറിൽ വീണ്ടും ശരീര ഭാഗങ്ങൾ കണ്ടെത്തി . തുടർന്ന് ചാലിയാറിൽ മൂന്നാം ദിവസം തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട് . ഇന്ന് കണ്ടെത്തിയത് രണ്ട് ശരീര ഭാഗങ്ങൾ ആണ് . ചുങ്കത്തറ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന് സമീപത്ത് നിന്നാണ് ശരീര ഭാഗങ്ങൾ കണ്ടെത്തിയത്.

തുടർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതുവരെ നടത്തിയ തിരച്ചിലിൽ മൂന്ന് ദിവസങ്ങളിലായി 54 മൃതദേഹങ്ങളും 85 ശരീര ഭാഗങ്ങളുമണ് ചാലിയാറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. കണ്ടെത്തിയത് മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയിൽ നിന്ന് ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങളാണിവ.

ഇന്ന് പുലർച്ചെയോടെ 131 പോസ്റ്റ്മോർട്ടം പൂർത്തീകരിച്ചു . ഇനി ബാക്കി മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട് . അതിൽ മൂന്ന് മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി. ശേഷം ബാക്കിയുള്ള മറ്റു മൃതദേഹങ്ങൾ വയനാട്ടിലേക്ക് കൊണ്ടു പോകുന്ന നടപടികൾ തുടരുകയാണ് . അതിൽ 74 മൃതദേഹങ്ങൾ ഇതുവരെ വയനാട്ടിലേക്ക് മാറ്റിയിട്ടുണ്ട് .

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *