Your Image Description Your Image Description

റോഡ് അച്ചടക്കം പാലിക്കുന്നതിന് വേണ്ടിയും അശ്രദ്ധമായി വാഹനം ഓടിക്കുന്നത് മൂലം ഉണ്ടാക്കുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനുമായി കർണ്ണാടക പോലീസ് ഓഗസ്റ്റ് 1 മുതൽ 130 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ വണ്ടി ഓടിക്കുന്നവർക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തുടങ്ങും .

അത് ആറ് മാസം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം.

90% അപകടങ്ങൾക്കും കാരണം അമിതവേഗമാണെന്ന് ട്രെയിനിംഗ്, ട്രാഫിക്, റോഡ് സേഫ്റ്റി എഡിജിപി അലോക് കുമാർ എടുത്തുപറഞ്ഞ സാഹചര്യത്തിൽ . സംസ്ഥാന ട്രാൻസ്പോർട്ട് ബസുകൾ ഉൾപ്പെടെയുള്ള 50 വാഹനങ്ങൾ ബെംഗളൂരു-മൈസൂർ പ്രവേശന നിയന്ത്രിത ഹൈവേയിൽ 130 കിലോമീറ്റർ വേഗ കൂടി വരുന്നത് മൂലം ആശങ്ക വർദ്ധിച്ചു വരികയാണ് . ശേഷം ഇത് മുന്നിൽ കണ്ട് റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ട്രാഫിക് ആൻഡ് റോഡ് സുരക്ഷാ വിഭാഗത്തിൻ്റെ കടുത്ത ശ്രമത്തിൻ്റെ ഫലമായിട്ടാണ് ഇങ്ങനെ ഒരു നടപടിക്ക് ഒരുങ്ങിയത് .

 

വാഹനങ്ങളുടെ വേഗത നിരീക്ഷിക്കാനും വേഗപരിധി കർശനമായി നടപ്പാക്കാനും ജില്ലാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലാ പോലീസിൻ്റെ പിന്തുണയുള്ള വകുപ്പ് എൽഇഡി ഹെഡ്‌ലൈറ്റുകൾ തെറ്റായി ഉപയോഗിക്കുന്ന ഡ്രൈവർമാർക്കെതിരെയും വൺവേ ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയും നടപടി എടുത്തിരുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *