Your Image Description Your Image Description

മേപ്പാടി : ഉരുൾപൊട്ടൽ  മൂലം മുണ്ടക്കൈ – ചൂരൽമല മേഖല തകർന്നടിഞ്ഞപ്പോൾ ദുരിതത്തിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതിൽ ദൗത്യസംഘം നാലു സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതേസമയം ചൂരൽമലയിലെ അപകടo മൂലം നിരവധിപേർ കുടുങ്ങിക്കിടക്കുന്ന അട്ടമലയിലേക്ക് മറ്റൊരു ദൗത്യ സംഘം പുറപ്പെട്ടിരിക്കുവാണ് ഇപ്പോൾ .

ഇതിൽ അട്ടമല നിവാസികൾക്ക് പുറത്തേക്ക് കടക്കാനുള്ള ചൂരൽമല ഉരുൾപൊട്ടലിൽ പ്രദേശമാകെ ഒലിച്ചു പോയതോടെ ഒന്നര ദിവസമായി അട്ടമലക്കാർ ഇവിടെ കുടുങ്ങികിടക്കുകയാണ് . എന്നാൽ ഭയപ്പെടേണ്ട അവസ്ഥ ഇല്ലെന്നും അട്ടമലയിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം . മാത്രമല്ല ഇനി അപകടത്തിൽ ആർക്കെങ്കിലും പരുക്ക് പറ്റിയവരുണ്ടെങ്കിൽ ഇവർക്ക് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാൻ ആരോഗ്യ വകുപ്പിന്റെ സംഘം അട്ടമലയിലേക്ക് നീങ്ങിയിട്ടുണ്ട്.

തുടർന്ന് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന അട്ടമല നിവാസികളെ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കായിരിക്കും ആദ്യം മാറ്റുക. ഇവിടെ കുടുങ്ങി കിടക്കുന്നത് അട്ടമലയിലെ ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് . ഇവരിൽ അന്യസംസ്ഥാന തൊഴിലാളികളും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം . തോട്ടം ജോലികൾക്കായി എത്തിയ ഇവർ താമസവും പ്രദേശത്തെ പാടികളിലായിരുന്നു . എന്നാൽ ഉരുൾപ്പൊട്ടലിൽ അട്ടമലയിൽ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നാണ് പുറത്ത് വിവരങ്ങൾ സൂചിപ്പിക്കുന്നത് .

Leave a Reply

Your email address will not be published. Required fields are marked *