Your Image Description Your Image Description

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ റിഫൈനറീസ്, പൈപ്പ്ലൈന്‍ ഡിവിഷനുകളില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 467 ഒഴിവുണ്ട്. ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ്, ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്, എന്‍ജിനീയറിങ് അസിസ്റ്റന്റ്, ടെക്നിക്കല്‍ അറ്റന്‍ഡന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്. വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.

റിഫൈനറീസ് ഡിവിഷന്‍:

ജൂനിയര്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് : ഒഴിവ്-379 (പ്രൊഡക്ഷന്‍ – 198, പി ആന്‍ഡ് യു – 33, പി ആന്‍ഡ് യു-ഒ ആന്‍ഡ് എം -22, ഇലക്ട്രിക്കല്‍-25, മെക്കാനിക്കല്‍-50, ഇന്‍സ്ട്രുമെന്റേഷന്‍ – 24, ഫയര്‍ ആന്‍ഡ് സേഫ്റ്റി-27), യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ 50 ശതമാനം മാര്‍ക്കോടെ മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/കെമിസ്ട്രി/ ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി വിഷയത്തിലുള്ള ബിരുദം. പി ആന്‍ഡ് യു ഒഴികെയുള്ള വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഫയര്‍ ആന്‍ഡ് സേഫ്റ്റിയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ദിഷ്ട ശാരീരിക യോഗ്യതകളും.ഉണ്ടായിരിക്കണം. പ്രായം: പി ആന്‍ഡ് യു വിഭാഗത്തിലേക്ക് 28-ഉം മറ്റ് വിഭാഗങ്ങളിലേക്ക് 27- മാണ് ഉയര്‍ന്ന പ്രായം. ശമ്പളം: 25000 – 105000.

ജൂനിയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ അനലിസ്റ്റ്: ഒഴിവ്: 21, യോഗ്യത: ഫിസിക്‌സ്/കെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി/ മാത്തമാറ്റിക്‌സ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം. പ്രായം: 27 കവിയരുത്, ശമ്പളം: 25000 – 105000

പൈപ്പ്ലൈന്‍ ഡിവിഷന്‍:

എന്‍ജിനീയറിങ് അസിസ്റ്റന്റ്: ഒഴിവ്: 38 (ഇലക്ട്രിക്കല്‍-15, മെക്കാനിക്കല്‍-8, ടി ആന്‍ഡ് ഐ -15), യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ത്രിവത്സര ഡിപ്ലോമ, പ്രായം: 26 കവിയരുത്, ശമ്പളം: 25000 – 105000. ടെക്നിക്കല്‍ അറ്റന്‍ഡന്റ് I: ഒഴിവ്: 29, യോഗ്യത: പത്താം ക്ലാസ് വിജയവും ഇലക്ട്രീഷ്യന്‍/ഇലക്ട്രോണിക് മെക്കാനിക്/ഫില്‍റ്റര്‍/ ഇന്‍സ്ട്രുമെന്റ് മെക്കാനിക്/ മെഷീനിസ്റ്റ്/ മെക്കാനിക് കം ഓപ്പറേറ്റര്‍ ഇലക്ട്രോണിക്‌സ് കമ്യൂണിക്കേഷന്‍ സിസ്റ്റം/ ടര്‍ണര്‍/ വയര്‍മാന്‍/ ഡ്രോട്സ്മാന്‍/ മെക്കാനിക് ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രോണിക്‌സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് ഇ.എസ്.എം./ മെക്കാനിക്(റെഫ്രിജറേഷന്‍, എയര്‍ കണ്ടീഷണര്‍, ഡീസല്‍) ട്രേഡിലുള്ള ഐ.ടി.ഐ. സര്‍ട്ടിഫിക്കറ്റ്. പ്രായം: 26 കവിയരുത്, ശമ്പളം: 23000- 78000. ഓണ്‍ലൈനായി അപേക്ഷിക്കണം.അവസാന തീയതി: ഓഗസ്റ്റ് 21. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: ww.iocl.com.

Leave a Reply

Your email address will not be published. Required fields are marked *