Your Image Description Your Image Description

നിലമ്പൂര്‍: പോത്തുകല്‍ മുണ്ടേരി ഭാഗത്ത്‌ ചാലിയാര്‍ പുഴയില്‍ നിന്ന് ഇതുവരെ 16 പേരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്‌. വയനാട് ചൂരല്‍ മലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുകിയെത്തിയവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത് . വയനാടുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മുണ്ടേരി. മലവെള്ള പാച്ചിലില്‍ മൃതദേഹങ്ങളിൽ ഒരു കുട്ടിയുടെ മൃതദേഹവും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതോടെ 36 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത് . അതേസമയം മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കുമായി മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്..

Leave a Reply

Your email address will not be published. Required fields are marked *