Your Image Description Your Image Description

കോഴിക്കോട്: പയ്യോളിയിൽ സാനിറ്റൈസര്‍ ഉപയോഗിച്ച് ഡയപ്പര്‍ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു. ഐപിസി റോഡിലെ ഷാസ് മൻസിലിൽ കുഞ്ഞമ്മദിന്റെ ഭാര്യ നഫീസ(48)യാണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് നഫീസയ്‌ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയില്‍ കോഴിക്കോട് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

എളുപ്പം തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു. മുഹമ്മദ് ഷഹാൻ, ഒമർ ശാമിൽ, ഷഹനാസ് എന്നിവരാണ് മക്കൾ.
മരുമക്കൾ: ഇർഷത്ത്, ഉമ്മുൽ ഹൈർ.

Leave a Reply

Your email address will not be published. Required fields are marked *