Your Image Description Your Image Description

 

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ / ഡെമോൺസ്ട്രേറ്റർ, ജൂനിയർ റസിഡന്റ് എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (Consolidated Pay) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു.

എംബിബിഎസ് യോഗ്യതയും, ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSlC & UG), മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം 2024 ആഗസ്റ്റ് 13 ന് (ചൊവ്വ) രാവിലെ 11 മണിക്ക് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

പ്രൊജക്ട് അസിസ്റ്റന്റ് കരാർ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്‌ ഇൻ ഗവൺമെന്റ് (ഐഎംജി) തിരുവനന്തപുരം ഓഫീസിൽ വച്ച് ആഗസ്റ്റ് 14 ന് രാവിലെ 9.30 ന് പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. നിശ്ചിയ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് (അപേക്ഷാ ഫോം ഉൾപ്പെടെ) www.img.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡ്രൈവർ കം ക്ലീനർ ഒഴിവ്

പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവർ കം ക്ലീനർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 29ന് രാവിലെ 10ന് കോളേജ് ഓഫീസിൽ എത്തണം. ഫോൺ: 0481 2506153, 2507763. വെബ്സൈറ്റ് :www.rit.ac.in

എസ്.സി. പ്രൊമോട്ടർ നിയമനം

ജില്ലയിൽ പള്ളം, കടുത്തുരുത്തി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ പുതുപ്പള്ളി, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലായി നിലവിലുള്ള എസ്.സി പ്രൊമോട്ടറുടെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയും 18 വയസിനും 40 വയസിനും മദ്ധ്യേ പ്രായവുമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, എന്നിവ സഹിതം ജൂലൈ 27ന് രാവിലെ 11ന് കോട്ടയം കളക്‌ട്രേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0481 2562503

ഗസ്റ്റ് അധ്യാപക ഒഴിവ്: ഇന്റര്‍വ്യൂ രണ്ടിന്

പാലക്കാട് വിക്ടോറിയ കോളെജില്‍ മാത്സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി നെറ്റ് യോഗ്യത ഉളളവര്‍ക്ക് പങ്കെടുക്കാം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദതലത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയിട്ടുളളവരേയും പരിഗണിക്കും. അര്‍ഹരായവര്‍ ബയോഡാറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റും സഹിതം ആഗസറ്റ് രണ്ടിന് രാവിലെ 10.30ന് കോളെജില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം . ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുന്‍പ് കൊളെജ് വിദ്യാഭ്യസ വകുപ്പ് ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍് ചെയ്തിരിക്കണമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *