Your Image Description Your Image Description

മരട്: കക്കൂസ് മാലിന്യം തോട്ടിലേക്ക് തള്ളിയ സംഭവത്തിൽ നടപടിയുമായി നഗരസഭ.കുണ്ടന്നൂർ ജങ്ഷന് സമീപമുള്ള ഗ്രാൻഡ് മെഡോസ് ഫ്ലാറ്റില്‍നിന്നുള്ള കക്കൂസ് മാലിന്യമാണ് തോട്ടിലേക്ക് ഒഴുക്കിയതായി നഗരസഭ ആരോഗ്യവിഭാഗം കണ്ടെത്തിയത് .

കക്കൂസ് മാലിന്യം വലിയ മോട്ടോർ ഉപയോഗിച്ചാണ് തോട്ടിലേക്ക് തള്ളുന്നു വെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് ആരോഗ്യവിഭാഗം സ്ഥലത്തെത്തി മോട്ടോർ അടക്കം പിടിച്ചെടുത്തത് .

ഇത്തരം സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ ആന്റണി ആശാംപറമ്ബില്‍ അറിയിച്ചു. പിന്നാലെ മാലിന്യം തള്ളിയ ഗ്രാൻഡ് മെഡോസ് ഫ്ലാറ്റിണ് ഒരുലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്‌തു .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *