Your Image Description Your Image Description

 

കാസര്‍കോഡ് : നീലേശ്വരം മൂന്നാം കുറ്റിയിലുള്ള ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍ കവര്‍ച്ച. ഓഫീസിലെ മുറിയില്‍ ഉണ്ടായിരുന്നു നാണയങ്ങള്‍ മോഷണം പോയി. തുടർന്ന് മദ്യക്കുപ്പികള്‍ ഉള്‍പ്പെടെ മോഷണം പോയിട്ടുണ്ടോ എന്ന് വ്യക്തമായിട്ടില്ല.

ഇതേതുടർന്ന് സ്റ്റോക്കെടുപ്പ് പരിശോധിച്ചാല്‍ മാത്രമേ എന്തൊക്കെ മോഷണം പോയിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിയൂ .അതേസമയം സിസിടിവി ക്യാമറകള്‍ അടിച്ചു തകര്‍ത്ത നിലയിലാണ്. അതിൽ രണ്ട് ഡിവിആറുകളില്‍ ഒന്ന് മോഷണം പോയിട്ടുണ്ട്. രാവിലെ സ്വീപ്പര്‍ എത്തിയപ്പോഴാണ് സ്റ്റെപ്പിനടുത്ത് കമ്പിപാര കണ്ടത്.ശേഷം പരിശോധിച്ചപ്പോള്‍ പൂട്ടുകളും സിസി ക്യാമറകളും തകര്‍ത്തതായും കണ്ടു. ഉടന്‍ മാനേജര്‍ മനോജ്കുമാറിനെ വിവരമറിയിച്ചു.

ഉടൻ മനോജ് കുമാര്‍ നീലേശ്വരം പോലീസ് എസ് ഐ മാരായ വിഷ്ണുപ്രസാദ്, രതീഷ്,മധുസൂദനന്‍ മടിക്കൈ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട് .

 

Leave a Reply

Your email address will not be published. Required fields are marked *