Home » Blog » kerala Mex » കാര്‍ഷിക മാലിന്യങ്ങളില്‍ നിന്ന് ആമസോണിന്റെ നൂതന പാക്കേജിംഗ് പരിഹാരങ്ങള്‍
IMG-20260205-WA0000

കൊച്ചി : കാര്‍ഷിക മാലിന്യത്തില്‍ നിന്ന് നൂതനമായ പാക്കേജിംഗ് വസ്തുക്കള്‍ വികസിപ്പിക്കുന്നതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) റൂര്‍ക്കിയുമായി ആമസോണ്‍ സഹകരിക്കുന്നു. കാര്‍ഷിക മാലിന്യങ്ങള്‍ കത്തിക്കുന്ന പതിവില്‍ നിന്ന് മാറി പേപ്പര്‍ ഉണ്ടാക്കാന്‍ മരത്തടി നാരുകള്‍ ഉപയോഗിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്ന മരത്തടി ഇതര കടലാസ് സാങ്കേതികവിദ്യ സൃഷ്ടിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഭാരം കുറഞ്ഞതും എന്നാല്‍ ശക്തവുമായ ഈ പാക്കേജിംഗ് വസ്തുക്കള്‍ പരമ്പരാഗത വുഡ് പള്‍പ്പ് പേപ്പര്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്നതും വീട്ടില്‍ തന്നെ സംസ്‌ക്കാരിക്കാവുന്നതുമായ ബദലുകള്‍ വാഗ്ദാനം ചെയ്യുന്നു.

പേപ്പര്‍ മെയിലറുകള്‍ നിര്‍മ്മിക്കാന്‍ തക്കവണ്ണം ഗോതമ്പ് വൈക്കോല്‍, ബാഗാസ് തുടങ്ങിയ വിള അവശിഷ്ടങ്ങളെ ഉയര്‍ന്ന നിലവാരമുള്ള പള്‍പ്പാക്കി മാറ്റുന്നതിലാണ് ഗവേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, പരമ്പരാഗത പേപ്പര്‍ പാക്കേജിംഗിന് തുല്യമായ പ്രകടനമാണിത് നല്‍കുക. കാര്‍ഷിക മാലിന്യങ്ങളെ വിലയേറിയ പാക്കേജിംഗ് വസ്തുക്കളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയില്‍ വൈക്കോല്‍ കത്തിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കുന്നു. ഇറക്കുമതി ചെയ്ത മര പള്‍പ്പിനെ ആശ്രയിക്കുന്നത് കുറയ്ക്കുകയും കാര്‍ഷിക അവശിഷ്ടങ്ങള്‍ക്ക് ഒരു വിപണി നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം സൃഷ്ടിക്കുകയും ചെയ്യും ഇത്.
ഐഐടി റൂര്‍ക്കിയിലെ പേപ്പര്‍ ആന്‍ഡ് പാക്കേജിംഗ് ടെക്‌നോളജി വകുപ്പുമായുള്ള സഹകരണം 15 മാസ കാലയളവിലെ ലാബ്‌സ്‌കെയില്‍ വികസനവും പരിശോധനയും വഴി ആരംഭിക്കും. പ്രകടന പരിശോധനകള്‍ വിജയകരമായിക്കഴിഞ്ഞാല്‍ അടുത്ത വര്‍ഷം പകുതി അല്ലെങ്കില്‍ അവസാനത്തോടുകൂടി വ്യാവസായിക പരീക്ഷണങ്ങള്‍, പ്രക്രിയ വിലയിരുത്തല്‍, വാണിജ്യ ഉല്‍പ്പാദനം എന്നിവയിലെക്കുള്ള പുരോഗതിക്ക് ആമസോണ്‍ പിന്തുണ നല്‍കും.
ഇന്ത്യയിലെ ഏറ്റവും വേഗമേറിയതും സുരക്ഷിതവും വിശ്വസനീയവുമായ പ്രവര്‍ത്തന ശൃംഖലയാണ് ആമസോണില്‍ തങ്ങള്‍ നിര്‍മ്മിച്ച് കൈകാര്യം ചെയ്യുന്നതെന്നും കൂടാതെ ഇത് കൂടുതല്‍ സുസ്ഥിരമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഈ ശ്രമത്തിന്റെ ഭാഗമായി, വിള അവശിഷ്ടങ്ങളില്‍ നിന്ന് നൂതനമായ പാക്കേജിംഗ് വികസിപ്പിക്കുന്നതിനായി ഐഐടി റൂര്‍ക്കീയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുകയാണെന്നും ആമസോണ്‍ ഇന്ത്യ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അഭിനവ് സിംഗ് പറഞ്ഞു.
കാര്‍ഷിക അവശിഷ്ടങ്ങളെ ജൈവവിഘടനം ചെയ്യാവുന്ന പാക്കേജിംഗ് വസ്തുക്കളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയിലെ വൈക്കോല്‍ കത്തിക്കല്‍, വെട്ടിയെടുക്കുന്ന മര വസ്തുക്കളെ ആശ്രയിക്കല്‍ എന്നിവയുടെ ഇരട്ട വെല്ലുവിളികളെ തങ്ങള്‍ അഭിസംബോധന ചെയ്യുന്നുവെന്നും വ്യവസായങ്ങള്‍ക്കും കര്‍ഷകര്‍ക്കും സമൂഹത്തിനും മൊത്തത്തില്‍ പ്രയോജനം ചെയ്യുന്ന വ്യാപമാക്കാവുന്ന പരിഹാരങ്ങള്‍ സൃഷ്ടിക്കുകയും സുസ്ഥിരവും സ്വാശ്രയവുമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ യാത്രയെ എങ്ങനെ ത്വരിതപ്പെടുത്തുമെന്ന് ഈ സംരംഭം കാണിക്കുന്നുവെന്നും ഐഐടി റൂര്‍ഖി ഡയറക്ടര്‍ പ്രൊഫസര്‍ കമല്‍ കിഷോര്‍ പന്ത് പറഞ്ഞു.
സഹാറന്‍പൂര്‍ കാമ്പസിലെ ഐഐടി റൂര്‍ക്കിയില്‍ പേപ്പര്‍ ആന്‍ഡ് പാക്കേജിംഗ് ടെക്‌നോളജി വകുപ്പിലെ ഇന്നൊപാപ്പ് ലാബില്‍ (പേപ്പറിലും പാക്കേജിംഗിലുമുള്ള ഇന്നൊവേഷന്‍സ്) നിന്നുള്ള പ്രൊഫ. വിഭോര്‍ കുമാര്‍ റസ്‌തോഗിയും ഡോ. അനുരാഗ് കുല്‍ശ്രേഷ്ഠയും ഈ ഗവേഷണ പദ്ധതിക്ക് നേതൃത്വം നല്‍കും.പാക്കേജിംഗ് കുറയ്ക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി ആമസോണ്‍ ഇന്ത്യ തങ്ങളുടെ പൂര്‍ത്തീകരണ കേന്ദ്രങ്ങളിലുടനീളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പാക്കേജിംഗ് 100%വും ഒഴിവാക്കി.
2040 ആകുമ്പോഴേക്കും പ്രവര്‍ത്തനങ്ങളിലുടനീളം നെറ്റ്‌സീറോ കാര്‍ബണ്‍ എന്നതിലേക്ക് എത്തുക എന്നതാണ് ആമസോണിന്റെ ലക്ഷ്യത്തിലെ കാലാവസ്ഥാ പ്രതിജ്ഞ.

/**for adding 05-02-2026*/