Home » Blog » kerala Max » ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിൽ അവതരിപ്പിച്ചു
IMG-20261126-WA0035

കൊച്ചി: ഇന്ത്യയിലെ ജനപ്രിയ ഓറഞ്ച് ശീതളപാനീയ ബ്രാൻഡായ ഗോൾഡ് സ്പോട്ട് വീണ്ടും വിപണിയിലെത്തി. ‘ദി സിംഗ് തിങ്’ എന്ന വിശേഷണത്തിലൂടെ ശ്രദ്ധ നേടിയ ബ്രാൻഡ് പുതിയ ക്യാൻ രൂപത്തിലാണ് തിരിച്ചെത്തുന്നത്. കുറഞ്ഞ പഞ്ചസാരയുള്ള പാനീയമായാണ് ഗോൾഡ് സ്പോട്ടിന്റെ പുതിയ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

1952ൽ ഇന്ത്യയിൽ അവതരിപ്പിച്ച ഗോൾഡ് സ്പോട്ട് സ്കൂൾ ആഘോഷങ്ങൾ, ജന്മദിനങ്ങൾ, സൗഹൃദ കൂട്ടായ്മകൾ തുടങ്ങി നിരവധി ഓർമകളുടെ ഭാഗമായ ബ്രാൻഡാണ്. 1980കളുടെ മധ്യത്തിൽ അവതരിപ്പിച്ച ‘ദി സിംഗ് തിങ്’ എന്ന പ്രചാരണ ആശയം ബ്രാൻഡിന്റെ യുവത്വവും ആവേശവും അടയാളപ്പെടുത്തിയിരുന്നു.

പുനരവതരണത്തിന്റെ ഭാഗമായി ഗോൾഡ് സ്പോട്ട് ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, സെപ്റ്റോ, ഫ്ലിപ്കാർട്ട് മിനിറ്റ്സ്, ആമസോൺ നൗ തുടങ്ങിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ആദ്യം ലഭ്യമാക്കുന്നത്. പഴയ ഉപഭോക്താക്കളുമായുള്ള ബന്ധം പുതുക്കുന്നതിനൊപ്പം പുതിയ തലമുറയിലേക്ക് ബ്രാൻഡിനെ എത്തിക്കുകയാണ് കൊക്കകോള ഇന്ത്യയുടെ ലക്ഷ്യം. ക്യാൻ രൂപത്തിലുള്ള പുതിയ അവതരണത്തിലൂടെ ഗോൾഡ് സ്പോട്ടിന്റെ പരിചിതമായ ഓറഞ്ച് രുചി വീണ്ടും ഉപഭോക്താക്കളിലേക്ക് എത്തുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *