Your Image Description Your Image Description

കുമളി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഞായർ രാവിലെ ആറിന് 128.40 അടിയായി വർധിച്ചു . നിലവിൽ കഴിഞ്ഞവർഷത്തേക്കാൾ 8.2 അടി വെള്ളം കൂടുതലുണ്ട് . അണക്കെട്ട് പ്രദേശത്ത് 4.8 മില്ലീമീറ്ററും തേക്കടിയിൽ 0.4 മില്ലീമീറ്ററും കുമളിയിൽ ഒരു മില്ലിമീറ്ററും മഴ പെയ്തു.

ഇടുക്കിയിൽ 
ജലനിരപ്പ് 50 ശതമാനം കവിഞ്ഞു

ഇടുക്കി : തുടർച്ചയായി പെയ്യുന്ന മഴയിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 50 ശതമാനം വർധിച്ചു . ഞായർ രാവിലെ ഏഴുവരെയുള്ള കണക്കുകൾ പ്രകാരം 2355.10 അടിയാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത് . ഇത് സംഭരണശേഷിയുടെ 50.15 ശതമാണ് .

കഴിഞ്ഞദിവസം 0.6 മില്ലീമീറ്റർ മാത്രമാണ് മഴ ലഭിച്ചത്. ജില്ലയിൽ ഞായർ പകലും മഴ പെയ്‍തില്ല.അതേസമയം മൂലമറ്റത്ത് വൈദ്യുതി ഉൽപ്പാദനത്തിൽ നേരിയ വർധനയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *