Your Image Description Your Image Description

 

മാൻഹാട്ടൺ : യുഎസ് ശതകോടീശ്വരനെ ഹോട്ടലിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടലിന്റെ 20ാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിലാണ് കാണപ്പെട്ടത് . വ്യവസായിയും ഫാൻഡാ​ഗോ മൂവി ടിക്കറ്റിങ്ങ് ബിസിനസിന്റെ സ്ഥാപകനുമായ ജെയിംസ് മൈക്കൽ ക്ലിൻ (64) ആണ് മരിച്ചത്. ആതമഹത്യയാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം .

ജെയിംസ് മാൻ​ഹാട്ടനിലുള്ള കിമ്പർലി ഹോട്ടലിന്റെ 20ാം നിലയിൽ നിന്ന് താഴേക്ക് ചാടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ജെയിംസിന്റെ മുറിയിൽ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് . ജെയിംസ്ഹെഡ്ജ് ഫണ്ട് ബ്രിജ്‌വാട്ടർ അസോസിയേറ്റ്‌സ് ഉൾപ്പെടെ നിരവധി ടെക് കമ്പനികളുടെയും വെഞ്ച്വർ ക്യാപിറ്റൽ ബിസിനസുകളുടെയും ഉടമയാണ് .

Leave a Reply

Your email address will not be published. Required fields are marked *