Your Image Description Your Image Description

മഡ്രിഡ്: കിലിയന്‍ എംബാപ്പെയെ എന്ന ഫ്രഞ്ച് സൂപ്പര്‍താരത്തെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് സ്വന്തമാക്കിയത് കഴിഞ്ഞദിവസം താരത്തെ ഹോംഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ അവതരിപ്പിക്കുകയുംചെയ്തു.

ആരാധകര്‍ ഇനി കാത്തിരിക്കുന്നത് താരനിബിഡമായ റയലില്‍ എംബാപ്പെ ഏത് പൊസിഷനിലാകും കളിക്കാനിറങ്ങുന്നതെന്നാണ്. അതിനാൽ തന്നെ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്വീകരിക്കുന്ന ഗെയിംപ്ലാനും ഫോര്‍മേഷനും എന്താകുമെന്നറിയാൻ ആരാധകർക്ക് കൗതുകമുണ്ട്.

സാധാരണയായി റയല്‍ നിലവില്‍ 4-3-1-2 ഫോര്‍മേഷനിലാണ് കളിക്കാറുള്ളത്. അതിൽ റോഡ്രിഗോയും വിനീഷ്യസും മുന്നില്‍ കളിക്കുകയും അതിന് ജൂഡ് ബെല്ലിങ്ഹാമിനെ കളിപ്പിക്കുകയുംചെയ്യുന്നതാണ് രീതി. എന്നാൽ എംബാപ്പെയുടെ വരവോടെ ആ ഫോര്‍മേഷന്‍ ആഞ്ചലോട്ടി മാറ്റാനാണ് സാധ്യത. തുടർന്ന് കരീം ബെന്‍സിമ ടീമിലുണ്ടായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന 4-3-3 ഫോര്‍മേഷനിലേക്ക് മടങ്ങിപ്പോകാൻ സാധ്യത ഉണ്ട് . അപ്പോൾ എംബാപ്പെ സെന്‍ട്രല്‍ സ്ട്രൈക്കറാകും. അതേസമയം എംബാപ്പെ വിങ്ങറായാണ് പി.എസ്.ജി.യില്‍ കളിക്കാറുള്ളതെങ്കിലും സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളില്‍ കളിക്കാമെന്ന് നേരത്തെ ആഞ്ചലോട്ടിയെ അറിയിച്ചിട്ടുണ്ട്. അപ്പോൾ ഇടതുവിങ്ങില്‍ വിനീഷ്യസും വലതുവിങ്ങില്‍ റോഡ്രിഗോയും കളിക്കും. കൂടാതെ അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ റോളില്‍ ബെല്ലിങ്ങാമുമെത്തും. അതേസമയം ടോണി ക്രൂസ് വിരമിച്ചതോടെ അതിൽ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുടെ ഒഴിവുണ്ട്. അതിൽ ചിലപ്പോൾ കാമവിംഗയോ ഒറേലിയന്‍ ചൗമെനിയോ ഈ റോളിലെത്തും.

ഗാരെത് ബെയ്ല്‍, ബെന്‍സിമ, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവരുണ്ടായിരുന്ന സമയത്തെ റയലിന്റെ മുന്നേറ്റനിര എംബാപ്പെയുടെ വരവോടെ ശക്തിയാർജ്ജിക്കുകയാണ് .

 

 

Leave a Reply

Your email address will not be published. Required fields are marked *