Your Image Description Your Image Description

മുംബൈ : റീൽസെടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ ട്രാവൽ വ്ലോഗർ മരിച്ചു. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത് . ട്രാവൽ വ്ലോഗറായ ആൻവി കാംദാറാണ് (27) അപകടത്തിൽ മരിച്ചത് .

ചൊവ്വാഴ്ച രാവിലെ 10.30-നായിരുന്നു അപകടം. ചാർട്ടേഡ് അക്കൌണ്ടന്റ് ആയ ആൻവി സുഹൃത്തുക്കൾക്കൊപ്പo എത്തിയതായിരുന്നു . റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നത് .

തുടർന്ന് പോലീസിനെയും പ്രാദേശിക രക്ഷാപ്രവർത്തകരേയും വിവരം അറിയിച്ചതിനെ തുടർന്ന് അവർ സംഭവസ്ഥലത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ച് ആൻവിയെ കണ്ടെത്തുകയുo ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറ് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ആൻവ കണ്ടെത്തിയത് . വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിൽ നിന്നാണ് ആൻവിയെ കണ്ടെത്തിയത്.

ആൻവി ഇസ്റ്റഗ്രാമിൽ രണ്ടര ലക്ഷത്തിലേറെ ഫോളോവ്സ് ഉള്ള ഇൻഫ്ലുവൻസറാണ് . ആൻവി നിരവധി ട്രാവൽ വ്ലോഗുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *