Your Image Description Your Image Description

 

27-ാമത്തെ നടൻ കാർത്തിയുടെ സിനിമ മെയ്യഴകൻ്റെ റിലീസ് തിയതി അണിയറക്കാർ പുറത്ത് വിട്ടു . ചിത്രം സെപ്റ്റംബർ- 27 ന് റിലീസ് ചെയ്യും. ചിത്രത്തിൽ കാർത്തിക്കൊപ്പം അരവിന്ദ് സ്വാമി ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ചിത്രത്തിൽ നായികയായി എത്തുന്നത് ശ്രീദിവ്യയാണ് .’96 ‘ എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകൻ സി. പ്രേംകുമാറാണ് ഈ ചിത്രo സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ കാർത്തിയുടെ ജന്മദിനത്തിൽ അണിയറ പ്രവർത്തകർ പുറത്തിറക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സംഗീത സംവിധാനം ഗോവിന്ദ് വസന്തയാണ് .

തമിഴകത്ത് വൻ വിജയം നേടിയ ‘വിരുമൻ’ ചിത്രത്തിന് ശേഷം കാർത്തിയെ നായകനാക്കി 2ഡി എൻ്റർടെയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. സൂര്യയും ജ്യോതികയുമാണ് നിർമാതാക്കൾ. രാജശേഖർ കർപ്പൂര പാണ്ഡ്യൻ സഹ നിർമ്മാതാവ്. രാജ് കിരൺ, ജയ പ്രകാശ്, ശരൻ എന്നിവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *