Your Image Description Your Image Description

ഗാസ സിറ്റി : ബുധൻ വൈകിട്ട് ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം80 പേരെ ബോംബിട്ടു കൊന്നു . കഴിഞ്ഞ പത്തുദിവസത്തിനുള്ളിൽ അഭയാർഥി ക്യാമ്പുകളായി പ്രവർത്തിക്കുന്ന എട്ട്‌ യു എൻ സ്കൂളുകളാണ്‌ അവർ തകർത്തത്‌.തുടർന്ന് 539 പേരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് .

പലസ്തീൻ അഭയാർഥികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന യു എൻ ഏജൻസിയുടെ (യുഎൻആർഡബ്ല്യുഎ) 70 ശതമാനം ഓഫീസുകളും കെട്ടിടങ്ങളും നശിപ്പിക്കുകയും അതിൽ 200 യു എൻ ജീവനക്കാർ കൊല്ലപ്പെടുകയും ചെയ്‌തു . തുടർന്ന് ഇവർ പലസ്തീൻകാർക്ക്‌ അവശ്യവസ്തുക്കളും സഹായങ്ങളും എത്തിക്കുന്ന യുഎൻആർഡബ്ല്യുഎയെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന്‌ ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു.

ഏജൻസിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്ന ബിൽ സർക്കാർ പരിഗണനയിലുണ്ട്‌. അതിനിടെ, ഒക്ടോബർ ഏഴിന്റെ ഹമാസ്‌ ആക്രമണത്തിൽ സുരക്ഷാവീഴ്ച ഉൾപ്പെടെയുള്ള വശങ്ങൾ പഠിക്കാൻ കമീഷനെ നിയോഗിക്കണമെന്ന ആവശ്യം പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളി. ഹമാസിനെ തോൽപ്പിക്കുകയാണ്‌ പ്രധാന ലക്ഷ്യമെന്നും പറഞ്ഞു. ഇസ്രയേൽ സംഘം അമേരിക്ക മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം ചർച്ച ചെയ്യാൻ വേണ്ടി അവർ ഈജിപ്തിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *