Your Image Description Your Image Description

ആഗ്ര:ഉത്തര്‍പ്രദേശിൽ വിവാഹനിശ്ചയം കഴിഞ്ഞ് യുവതിയുടെ മാതാവും പ്രതിശ്രുത വരന്റെ പിതാവും ചേർന്ന് ഒളിച്ചോടിയെന്ന് പരാതി. ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലാണ് സംഭവം അരങ്ങേറിയത് . കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് മക്കള്‍ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ് ഇരുവരും ഒളിച്ചോടിയത്. സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് ഷക്കീല്‍ എന്നയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട് .

ഷക്കീലിന്റെ മകനും ഗഞ്ച്ദുന്ദ്വാര സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹം രണ്ടുമാസം മുന്‍പാണ് നിശ്ചയിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞതിന് പിന്നാലെ ഷക്കീലും ഭാവിമരുമകളുടെ മാതാവും തമ്മില്‍ ഫോണിലൂടെ സൗഹൃദം ആരംഭിച്ചെന്നാണ് പോലീസ് പറയുന്നത്. ശേഷം ഇരുവരും രഹസ്യമായാണ് ഫോണ്‍വഴി ബന്ധപ്പെട്ടിരുന്നത്. തുടര്‍ന്ന് ജൂണ്‍ മൂന്നാം തീയതി മുതൽ ഇരുവരെയും കാണാതാവുകയായിരുന്നു .

ബന്ധുക്കള്‍ ഇരുവരെയും കാണാതായതോടെ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഒരുമാസം കഴിഞ്ഞിട്ടും ഭാര്യയെയും ഭാവിമരുമകന്റെ പിതാവിനെയും കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ ഒളിച്ചോടിയ സ്ത്രീയുടെ ഭര്‍ത്താവ് പോലീസിനെ സമീപിക്കുകയായിരുന്നു .

സംഭവത്തില്‍ ഷക്കീലിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. കാണാതായ സ്ത്രീ ഷക്കീലിനൊപ്പം സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്നാണ് പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തലെന്നും ഇവരെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. കാണാതായ സ്ത്രീക്ക് വിവാഹനിശ്ചയം കഴിഞ്ഞ ഈ മകള്‍ ഉള്‍പ്പെടെ ആറ് മക്കളാണുള്ളത്. ഷക്കീലിന് പത്ത് മക്കളുo ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *