Your Image Description Your Image Description

 

കോട്ടയം: കോട്ടയം വെച്ചൂർ പഞ്ചായത്തിൽ പക്ഷികളുടെ വിൽപന നിരോധിച്ചു. വെച്ചൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിരോധനം തുടരുമെന്നാണ് വിവരം.

പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ കോഴി, താറാവ് വിപണനത്തിന് എട്ട് മാസത്തേക്ക് കൂടി നിരോധനം ഏർപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് അറിയിച്ച് കോഴി, താറാവ് കർഷകർ ഇന്നലെ രം​ഗത്തെത്തിയിരുന്നു. കള്ളിങ് നടത്തിയതിൻറെ നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കടക്കെണിയിലാണെന്നും മന്ത്രിയുമായി ചർച്ച നടത്താൻ തയ്യാറാകണമെന്നും കർഷകർ അറിയിച്ചു. കർഷകരുടെ യോഗം വിളിക്കാൻ മന്ത്രി തയ്യാറാകണമെന്നും കർഷകർ ആവശ്യപ്പെട്ടു. ചർച്ച നടത്തിയില്ലെങ്കിൽ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും കർഷകർ മുന്നറിയിപ്പ് നൽകി.

2025 വരെ ആലപ്പുഴയിൽ താറാവ് അടക്കമുള്ള പക്ഷി വളർത്തലിന് നിരോധനം ഏർപ്പെടുത്തേണ്ടി വരുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചനയെന്ന് ജെ ചിഞ്ചുറാണി ദില്ലിയിൽ പറഞ്ഞു. വൈറസിൻറെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങൾ വേണ്ടി വരും. ഇത് സംബന്ധിച്ച് കർഷകരുമായി ചർച്ച നടത്തിയെന്നും 32 സ്പോട്ടുകൾ വളരെ നിർണ്ണയാകമാണെന്നും ജെ ചിഞ്ചുറാണി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *