Your Image Description Your Image Description

അഹമ്മദാബാദ് : ഗുജറാത്തിൽ ചന്ദിപുര എന്ന അപൂർവ്വ രോഗം ബാധിച്ച് രണ്ടു കുട്ടികൾ കൂടി മരി.ച്ചു ഇതുവരെ ആകെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് വൈറസ് ബാധിച്ച് എട്ട് പേർ മരിച്ചു. ആരോഗ്യമന്ത്രി ഋഷികേശ് പട്ടേലാണ് വിവരങ്ങൾ പുറത്തുവിട്ടത്. സബർകാന്ത, ആരവല്ലി, മഹിസാഗർ, ഖേദ, മെഹ്‌സാന, രാജ്‌കോട്ട് എന്നീ ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

സബർകാന്ത ജില്ലയിൽ നിന്ന് രണ്ടും ആരവല്ലിയിൽ നിന്ന് മൂന്നും മഹിസാഗർ, രാജ്‌കോട്ട് ജില്ലകളിൽ നിന്ന് ഒരാൾ വീതവുമാണ് സംസ്ഥാനത്ത് വൈറസ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. 14 പേര്‍ക്കാണ് സംസ്ഥാനത്ത് ഈ രോഗം ബാധ റിപ്പോർട്ട് ചെയ്തത് . ചന്ദിപുര വൈറസിനെക്കുറിച്ചു പഠിക്കാനും മുൻകരുതലെടുക്കാനും പ്രത്യേക സംഘത്തെ നിയോഗിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *