Your Image Description Your Image Description

കാസര്‍കോട്: ദേലംപാടി പഞ്ചിക്കലില്‍ സ്‌കൂളിന്റെ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശി 30 കാരിയായ യുവതിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അവിവാഹിതയായ യുവതി നിലവില്‍ ആശുപത്രിയിൽ ചികിത്സയിലാണ്.

ദേലംപാടി പഞ്ചിക്കല്‍ എസ്.വി.എ.യു.പി. സ്‌കൂളിന്റെ വരാന്തയില്‍ കഴിഞ്ഞദിവസമാണ് നവജാതശിശുവിനെ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. സമീപവാസികൾ കുഞ്ഞിന്റെ കരച്ചില്‍ കേട്ടെത്തി നോക്കിയപ്പോൾ കുട്ടിയെ കാണുകയും ഉടൻ ആദൂര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു . ശേഷം ഒരുദിവസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് മാറ്റിപ്പാർപ്പിച്ചു

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *