Your Image Description Your Image Description

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരു വർഷ പിജി ഡിപ്ലോമ, 6-മാസ ഡിപ്ലോമ എന്നിവയിലെ 2024-25 പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24015374,niphm@nic.in, വെബ്: https://niphm.gov.in. യോഗ്യത നേടുന്നവർക്കെല്ലാം നിയമനം ലഭിക്കുന്ന പ്രോഗ്രാമുകളാണ്. PGDPHM– പിജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: 30 സീറ്റ്, അഗ്രികൾചർ, ഹോർട്ടികൾചർ, അഗ്രി ആൻഡ് റൂറൽ ഡവലപ്മെന്റ് ഇവയൊന്നിലെ ബിഎസ്‌സി / ബിടെക് അഗ്രി എൻജിനീയറിങ് / എംഎസ്‌സി ലൈഫ് സയൻസസ് ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പെസ്റ്റിസൈഡ് മാനേജ്മെന്റ് സ്പെഷലൈസേഷനിൽ മാത്രം കെമിസ്ട്രി ബിഎസ്‌സിക്കാർക്ക് 5 സീറ്റ് സംവരണം ചെയ്തിട്ടുണ്ട്.

കോഴ്സ് ഫീ 80,000 രൂപ. സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാർ 2 ലക്ഷം രൂപ കോഴ്സ് ഫീ മാത്രം നൽകണം. DPHM- ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: പ്രവേശനയോഗ്യത പിജി ഡിപ്ലോമയുടേതു തന്നെ, പക്ഷേ എംഎസ്‌സിക്കാർ അപേക്ഷിക്കേണ്ട. കോഴ്സ് ഫീ 40,000 രൂപ. കോഴ്സ് ഏതായാലും അപേക്ഷാഫീ 200 രൂപ ഓൺലൈനായി അടയ്ക്കണം. എഴുത്തുപരീക്ഷ ഓഗസ്റ്റ് 12ന്. സിലക്‌ഷൻ ലിസ്റ്റ് ഓഗസ്റ്റ് 19ന്. ക്ലാസുകൾ ഓഗസ്റ്റ് 29ന് തുടങ്ങും .

Leave a Reply

Your email address will not be published. Required fields are marked *