Your Image Description Your Image Description

 

91-ാം ജന്മദിനത്തിൽ എം.ടി. വാസുദേവൻനായരുടെ അടുത്ത് ആശംസ നേർന്ന് കൊണ്ട് നിരവധി പേർ അക്കൂട്ടത്തിൽ വ്യത്യസ്തമായി നടൻ മമ്മൂട്ടി സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേസമയം പിറന്നാളാശംസ ഇത്രയും മനോഹരമാക്കാൻ ഇതിനൊപ്പം ചേർത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് കാരണം , മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം എം.ടി. വാസുദേവൻ നായരും കുടുംബവും ഇരിക്കുന്ന ആദ്യചിത്രം. രണ്ടാമത്തെ ചിത്രത്തിൽ മമ്മൂട്ടിയും എം.ടിയും മാത്രം.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടിൽ എം.ടി.വാസുദേവൻ നായർ കുടുംബസമേതം സന്ദർശിച്ചിരുന്നു. അപ്പോൾ എടുത്ത ഈ രണ്ടുചിത്രങ്ങളിൽ ആദ്യചിത്രത്തിൽ എം.ടിയുടെ കുടുംബത്തിനൊപ്പം മമ്മൂട്ടിയുടെ ഭാര്യ സുൽഫത്ത്, ദുൽഖർ സൽമാൻ, ഭാര്യ അമാൽ, ഇരുവരുടേയും മകൾ എന്നിവരെ കാണാം.

ഇരുവരും ചേർന്ന് മലയാള സിനിമയ്ക്ക് ഒത്തിരി
ചിത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. ആസാദ് സംവിധാനത്തിൽ വിൽക്കാനുണ്ട് സ്വപ്നങ്ങൾ കൂട്ടുകെട്ടിലെത്തിയ ആദ്യചിത്രം. പിന്നീട് തൃഷ്ണ, അടിയൊഴുക്കുകൾ,ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, ഒരു വടക്കൻ വീര​ഗാഥ, ഉത്തരം, സുകൃതം, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലൂടെ വീണ്ടും മലയാളികൾ ഇവരുടെ കൂട്ടുകെട്ട് ആസ്വദിച്ചു. അതിൽ വടക്കൻ വീര​ഗാഥയിലൂടെ മികച്ച തിരക്കഥയ്ക്കും നടനുമുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ എം.ടിയും മമ്മൂട്ടിയും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *