Your Image Description Your Image Description

എറണാകുളം : വീട്ടിൽ നിന്ന് ശനിയാഴ്ച വൈകീട്ട് കാണാതായ വിദ്യാർത്ഥിനിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരി ദമ്പതികളുടെ മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് .

ശനിയാഴ്ച വൈകീട്ട് മുതൽ വീട്ടിൽ നിന്ന് കാണാതായ കുട്ടിയെ കുറച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു .മരിച്ച പെൺകുട്ടി മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. സംഭവo അറിഞ്ഞ് ഫൊറന്‍സിക് വിഭാഗവും മട്ടാഞ്ചേരി അസി. പോലീസ് കമ്മിഷണറും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുവാണ് .

Leave a Reply

Your email address will not be published. Required fields are marked *