Your Image Description Your Image Description

അഞ്ചു വർഷത്തിന് ശേഷം മോഹൻലാൽ സംവിധാനത്ത് മടങ്ങി വരവ് നടത്താൻ പോകുന്ന ചിത്രം ‘ ബറോസ് ”
റിലീസിങ്ങിനായി ഒരുങ്ങുന്നു . ഓണം റിലീസി ങ്ങിനായിട്ടാണ് ബറോസ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് . ആരാധകർ ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും കാണാൻ കാത്തിരിക്കുകയാണ് .

ചിത്രത്തിൻ്റെ അനിമേറ്റഡ് വീഡിയോ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . ‘ബറോസ് & വൂഡുന്റെ വീഡിയോ മോഹൻലാൽ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ബറോസിന്റെ ആനിമേഷൻ സീരീസിന്റെ സംവിധാനം സുനിൽ നമ്പുവാണ് . ആശയം ടി കെ രാജീവ് കുമാറിന്റേതാണ് .

മോഹൻലാൽ ‘ബറോസ്’ എന്ന സിനിമ ഒരുക്കിയിരിക്കുന്നത് ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് . മോഹൻലാൽ ചിത്രത്തിൽ ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി പ്രത്യക്ഷപ്പെടുന്നു. ചിത്രത്തിൽ ഗുരുസോമസുന്ദരം, മോഹൻശർമ, തുഹിൻ മേനോൻ എന്നിവർക്ക് പുറമേ മായാ, സീസർ ലോറന്റെ തുടങ്ങിയ വിദേശതാരങ്ങളും വേഷമിടുന്നു.

അമേരിക്കൻ റിയാലിറ്റി ഷോ ആയ ദ വേൾഡ് ബെസ്റ്റിൽ വിജയിച്ച ലിഡിനാണ് ചിത്രത്തിനായി സംഗീതസംവിധാനം ഒരുക്കുന്നത് . പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകൾ ഡിസൈൻ ചെയ്യുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം . ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *