Your Image Description Your Image Description

 

മാവേലിക്കര : ‘‘സർവീസ് വൈകും, വരുമാനം കുറയും എന്നൊന്നും ആ നിമിഷം ചിന്തിച്ചില്ല, പരുക്കേറ്റു റോഡിൽ കിടന്നവരെ എത്രയും വേഗം തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയെന്നതു മാത്രമായിരുന്നു മനസ്സിൽ, അതിനാൽ ബസ് മുന്നോട്ടു തന്നെ വിട്ടു.’’– നൂറനാട് മറ്റപ്പള്ളി ചിറയുടെ കിഴക്കതിൽ എച്ച്.നൗഫൽ അതു പറയുമ്പോൾ , പരുക്കേറ്റ 2 യുവാക്കളെ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസം മുഖത്തുണ്ട്.10ന് വൈകിട്ട് അഞ്ച് മണിയോടെ മാവേലിക്കര – പന്തളം റോഡ‍ിൽ വെട്ടിയാർ കളത്തട്ടിനു സമീപത്തായി അപകടത്തിൽ പെട്ട് റോഡ‍ിൽ കിടന്ന യുവാവിനെ ആശുപത്രിയിലെത്തിച്ച അനിഴം എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ നൗഫൽ. ആറാട്ടുപുഴ–മാവേലിക്കര–പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന ബസിനെ മറികടന്ന് വേഗത്തിൽ പോയ ബൈക്ക് കളത്തട്ടിനു സമീപത്തെ വളവിൽ വച്ച് മറ്റൊരു ബൈക്കിൽ ഇടിച്ച് അതിലെ യാത്രക്കാരായ 2 യുവാക്കൾ ദൂരേക്ക് തെറിച്ച് വീഴുകയായിരുന്നു .

കൺമുന്നിൽ അപകടം നേരിൽ കണ്ട നൗഫൽ ബസ് നിർത്തി ചാടിയിറങ്ങി. ശേഷം അവരെ പിടിച്ചെഴുന്നേൽപിച്ചു. തുടർന്ന് അവിടേക്ക് ഓടിയെത്തിയ നാട്ടുകാരും ബസിലെ കണ്ടക്ടർ പത്തനംതിട്ട ആനപ്പാറ കൽപകശേരിൽ എസ്.സുനിലും ചേർന്ന് ഇരുവരെയും ബസിൽ കയറ്റി ആശുപത്രിയിലേക്ക് . ‘വണ്ടി ആശ്രുപത്രിയിലേക്കു പോകട്ടെ’ എന്നു കണ്ടക്ടറും യാത്രക്കാരും പറഞ്ഞതോടെ നൗഫൽ പരുക്കേറ്റവരെ വേഗം ഇടപ്പോണിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു . അതേസമയം നൗഫൽ ജോലി കഴിഞ്ഞു ഉടൻ ഇവരുടെ വിവരം അന്വേഷിക്കാൻ രാത്രി ആശുപത്രിയിൽ എത്തിയെങ്കിലും കാണാനായില്ല.പരുക്കേറ്റവരെ വിദഗ്ധ ചികിത്സകൾക്കായി കൊണ്ടുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ബസിലെ ക്യാമറയിൽ ദൃശ്യമായതോടെ നൗഫലിനും സുനിലിനും നേരെ എല്ലാവരും ആശംസയുമായി എത്തി

Leave a Reply

Your email address will not be published. Required fields are marked *