Your Image Description Your Image Description

തിരുവനന്തപുരം : ആമഴിയഞ്ചാനില്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യശരീരം കണ്ടെത്തിയതായി സംശയം. റോബോട്ടിക്സ്‌ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്കിടയിലാണ് മനുഷ്യശരീരം ഉള്ളതായി ചില സൂചനകൾ അവിടന്ന് കിട്ടിയത് .

ജോയി വീണ സ്ഥലത്തു നിന്ന്‌ 10 മീറ്റർ ഉള്ളിലേക്ക്‌ പോകുമ്പോഴാണ്‌ അടയാളം കണ്ടത്‌. അത്‌ ജോയിയുടേതാണോ എന്നറിയാൻ സ്ഥലത്ത്‌ സ്കൂബ സംഘം നേരിട്ടെത്തി കൂടുതൽ പരിശോധന നടത്തും. ക്യാമറയിൽ പതിഞ്ഞത്‌ കാലിന്റെ ഭാഗമാണെന്നാണ്‌ സംശയം. എന്നാൽ സൂചനയനുസരിച്ച്‌ മാത്രം ജോയിയുടേതാണ്‌ ശരീരമെന്ന്‌ ഉറപ്പിക്കാനായിട്ടില്ല എന്ന്‌ കലക്ടറും മേയറും പറഞ്ഞു.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *