Your Image Description Your Image Description

ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വര്‍ദ്ധിക്കുമെന്ന് പഠനം . വിരലുകളിലെ സന്ധികളെ ബാധിക്കുന്ന ഒരു ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ് രോഗമാണ് ഗൗട്ട്. 2020-ലെ കണക്കുപ്രകാരം 5.8 കോടി പേര്‍ ഗൗട്ട് ബാധിതരായി രേഖപ്പെടുത്തിയിരുന്നു . എന്നാൽ 1990-ൽ 22.5 ശതമാനം വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്.

യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് അന്‍ഡ് ഇവാലുവേഷന്‍ (ഐ.എച്ച്.എം.ഇ) ഗവേഷകരാണ് പഠനം നടത്തിയത്.

സ്ത്രീകളെക്കാള്‍ പുരുഷന്മരില്‍ 3.26 മടങ്ങ് ഗൗട്ട് ബാധിതരുണ്ടെന്ന് പഠനത്തില്‍ പറയുന്നു. ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 9.58 കോടി ആകുമെന്ന് ലാന്‍സെറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിച്ചിരുന്നു . ഈ പഠനത്തിനായി 35 രാജ്യങ്ങളില്‍ നിന്ന് 1990 മുതല്‍ 2020 വരെ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയത് .

ഗൗട്ട് രോഗo രക്തത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് മൂലം അവ ക്രിസ്റ്റലുകളായി (monosodium urate) കാലിന്റെ പെരുവിരലിന്റെ സന്ധികളില്‍ അടിഞ്ഞുകൂടുന്ന അവസ്ഥയാണിത് . തുടർന്ന് ഇതുമൂലം കഠിനമായ വേദനയും നീരും ഉണ്ടാകുന്നു. രോഗം പ്രധാനമായും കാലിലെ തള്ളവിരലിലെ സന്ധികളെയാണ്ബാധിക്കുന്നത്.

രോഗം ബാധിക്കുന്ന ഭാഗം ചുവന്നു തടിക്കുന്നതാണ് ലക്ഷണം. അതേസമയം കണങ്കാലിനും ഉപ്പൂറ്റിക്കും മറ്റ് വിരലുകള്‍ക്കുമെല്ലാം ഈ രോഗാവസ്ഥ ഉണ്ടാകാനിടയാക്കിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *