Your Image Description Your Image Description

ഒരു കോടിയുടെ മുതൽ മുടക്കിൽ വാങ്ങിയ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കിയ രണ്ടു ബസുകളാണ് തുരുമ്പ് പിടിച്ച് നശിക്കുന്നത്. കമ്പനിയുമായി ദീര്‍ഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ്ബസിന്റെഈ അവസ്ഥയ്ക്ക് കാരണം.

99.35 ലക്ഷം രൂപ വീതം നല്‍കി 2016-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് സ്വീഡിഷ് നിര്‍മിതമാതാവിൽ നിന്നാണ് 18 സ്‌കാനിയ മള്‍ട്ടി ആക്സില്‍ എ.സി. ബസുകള്‍ കോര്‍പ്പറേഷന്‍ വാങ്ങിയത്. എന്‍ജിന്‍ തകരാറിലായതോടെ ബെംഗളൂരുവില്‍ പോയി കമ്പനി പറയുന്ന തുക നല്‍കേണ്ട സ്ഥിതിയിലാണിപ്പോള്‍.

ഇപ്പോൾ തിരുവനന്തപുരം-ബെംഗളൂരു, കൊല്ലൂര്‍-തിരുവനന്തപുരം റൂട്ടുകളിലോടിയിരുന്ന ബസുകളില്‍ ഒന്ന് പയ്യന്നൂര്‍ ഡിപ്പോയിലാണിപ്പോള്‍ പ്രവർത്തിക്കുന്നത് . അതേസമയം മറ്റൊന്ന് എടപ്പാളിലും മാണ് .എടപ്പാളില്‍ വച്ച് കഴിഞ്ഞ ഡിസംബറിലാണ് ബസ് കേടായത്. തേവരയില്‍ അപകടത്തില്‍പ്പെട്ട ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്റെ ചില പാര്‍ട്സുകള്‍ കിടക്കുന്ന ബസ് കേടായത്. ശേഷം ആ ബസ് പുറത്തിറക്കാനായി എടപ്പാളിലെ ബസിന്റെ ചില പാര്‍ട്സുകള്‍ അഴിച്ചുകൊണ്ടുപോയതോടെയാണ് ഇതിന്റെ കാര്യം ദുരിതത്തിലായത് .

ബെംഗളൂരുവിലേക്ക് രണ്ട് ബസിന്റെയും എന്‍ജിന്‍ അഴിച്ചെടുത്ത് കൊണ്ടുപോയെങ്കിലും ഇനിയും തിരിച്ചെത്തിച്ചിട്ടില്ല. അതേസമയം എന്‍ജിനുകള്‍ ശരിയാക്കി കൊണ്ടുവരുമ്പോഴേക്കും ബസിന്റെ ബാക്കി ഭാഗങ്ങളും ബോഡിയുമെല്ലാം തുരുമ്പെടുത്തു നശിയും .കൂടാതെ ഉന്നതഗുണമേന്മയുള്ള മള്‍ട്ടി ആക്സില്‍ ബസുകള്‍ എട്ടു വര്‍ഷത്തിനകം തകരാറിലായതില്‍തന്നെ ദുരൂഹത ചിലവർ ആരോപിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *