Your Image Description Your Image Description

 

കാസര്‍കോട്: കാസര്‍കോടിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് യുവാവ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക മാവിനക്കട്ടയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമാസ് (21) ആണ് മരിച്ചത്.ഉടൻ തന്നെ ഷമാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസിനെ ഗുരുതരപരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *