Your Image Description Your Image Description

ഇന്തോനേഷ്യയിലെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ് ദൈവങ്ങളുടെ ദ്വീപ്’ എന്ന് അറിയപ്പെടുന്ന ബാലി, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്. അതിമനോഹരമായ കടല്‍ത്തീരങ്ങള്‍, സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍, നോക്കെത്താദൂരത്തോളം തട്ടുതട്ടുകളായുള്ള വയലുകള്‍, കുന്നുകള്‍, താഴ്‌വരകള്‍ അങ്ങനെ എല്ലാത്തരം ഭൂപ്രകൃതിയാലും സമ്പന്നമായ നാട്. കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണവും, വ്യത്യസ്തമായ സംസ്‌കാരവുമൊക്കെയാണ് ബാലിയെ സഞ്ചാരികളുടെ പറുദീസയായി കണക്കാക്കുന്നത് .

ബാലിയിലേക്കുള്ള യാത്ര ഏറെ പണച്ചെലവും സമയമില്ലാത്തതും ഒക്കെ കൊണ്ട് പലരെയും സ്വപ്‌നത്തില്‍ നിന്ന് പിന്‍വലിപ്പിക്കുന്നുണ്ടായി . എന്നാല്‍ ബാലി വില്ലേജ് ടൂറും ക്രൂസ് യാത്രയും എല്ലാമുള്‍പ്പടെ ഇത്തരമൊരു സ്വപ്‌ന പാക്കേജുമായി രംഗത്തെത്തിയിരിക്കയാണ് . ട്രാവല്‍ ഏജന്‍സിയായ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി).

ബ്ലിസ്ഫുള്‍ ബാലി (ndo28) എന്ന് പേരിട്ടിരിക്കുന്ന ഈ പാക്കേജ് ഡല്‍ഹിയില്‍ നിന്ന് ആരംഭിച്ച് . അഞ്ച് രാത്രിയും ആറ് പകലും നീണ്ടുനില്‍ക്കുന്ന യാത്ര ബാലിയിലെ പ്രധാന കാഴ്ചകളെല്ലാം ഉള്‍കൊള്ളിച്ചിട്ടുണ്ട്. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളിലെ ടെര്‍മിനല്‍ വഴി ഓഗസ്റ്റ് 28 ന് മൂന്ന് വഴിയാണ് യാത്ര. കിന്റമണി, ഉബുദ് തുടങ്ങിയ ബാലി ഗ്രാമങ്ങള്‍, ഉലുവാടു, തനഹ്‌ലോട് പോലുള്ള ലോകപ്രശസ്തമായ ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ തുടങ്ങി നിരവധി കാഴ്ചകളാണ് ഈ പാക്കേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് . കൂടാതെ ലോകപ്രശസ്തമായ കേകാക് നൃത്തം കാണാനുള്ള അവസരവുo ഒരുക്കുന്നുണ്ട്.

ഈ ബാലി യാത്രയിൽ സഫാരി മറൈന്‍ പാര്‍ക്ക്, ടര്‍ട്ടില്‍ കണ്‍സര്‍വേഷന്‍ ഐലന്‍ഡിലൂടെയുള്ള ഗ്ലാസ് ബോട്ട് യാത്ര തുടങ്ങി അനുഭവങ്ങളും ഈ യാത്രയില്‍ കാത്തിരിപ്പുണ്ട്. ഈ യാത്ര ആറാം ദിവസം രാത്രിയോടെ ഡല്‍ഹിയില്‍ തിരിച്ചെത്തും. ആകെ 35 സീറ്റുകളിൽ ഉണ്ടാവുക. 91000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഈ നിരക്ക് വിമാനയാത്രയും ഹോട്ടല്‍ താമസവും ഗൈഡും മറ്റ് ചെലവുകളും ഉള്‍പ്പടെയാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം .

Leave a Reply

Your email address will not be published. Required fields are marked *